ഒറ്റ നോട്ടത്തില്‍ മനുഷ്യന്‍ തന്നെ, വിപണി കീഴടക്കാന്‍ മനുഷ്യ സാദൃശ്യമുള്ള റോബോട്ടിനെ അവതരിപ്പിച്ച് ടെസ്ല ഉടമ ഇലോണ്‍ മസ്‌ക്
ടെക്‌നോളജി ലോകത്തെ വീണ്ടും ഞെട്ടിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടെസ്ല ഉടമ ഇലോണ്‍ മസ്‌ക്. മനുഷ്യ സാദൃശ്യമുള്ള റോബോട്ടിനെയാണ് ഇത്തവണ വിപണി കീഴടക്കുന്നതിനായി മസ്‌ക് അവതരിപ്പിക്കുന്നത്. ടെസ്ലയുടെ ഭാവി പ്രോജക്ട് എന്ന നിലയിലാണ് പദ്ധതി അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ടെസ്ലയുടെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ദിനത്തിലാണ് മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകളുടെ വിശദാംശംങ്ങള്‍ കമ്പനി പുറത്തുവിട്ടത്.
ഒറ്റ നോട്ടത്തില്‍ മനുഷ്യന്‍ തന്നെ. മനുഷ്യന് സമാനമായ പൊക്കവും ഭാരവും. ഒരു മനുഷ്യന്റെ ശരാശരി ജോലികളെല്ലാം ചെയ്യാന്‍ റോബോട്ടിനാകും. 5 അടി 8 ഇഞ്ചാണ് റോബോട്ടിന്റെ ഉയരം. ഏകദേശം 56 കിലോയോളം ഭാരം വരുന്ന റോബോട്ടിന് 68 കിലോ വരെ നിഷ്പ്രയാസം ഉയര്‍ത്താനാകും.
നിലവില്‍ പ്രോടോടൈപ്പ് വിഭാഗത്തിലുള്ള റോബോട്ട് വിപണിയിലെത്തുന്നതോടെ തരംഗമാകുമെന്ന് ഉറപ്പാണ്. കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാനും, കായികപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടാനും ടെസ്ല റോബോട്ടിനാകുമെന്നു മസ്‌ക് വ്യക്തമാക്കി. നിങ്ങള്‍ക്ക് ഒരു കാര്യം ചെയ്യണമെന്നുണ്ടോ? അതു ചെയ്യാം. പക്ഷെ നിങ്ങള്‍ തന്നെ ചെയ്യണമെന്നു നിര്‍ബന്ധമില്ല. എന്നായിരുന്നു ബോട്ടിനെ അവതരിപ്പിച്ചുകൊണ്ട് മസ്‌ക് പറഞ്ഞത്.
എന്നാല്‍ ടെസ്ല റോബോട്ടുകള്‍ എന്നു പുറത്തിറങ്ങുമെന്നു വ്യക്തമല്ല. വിപണി പിടിച്ചടക്കുക തന്നെയാണ് മസ്‌കിന്റെ ലക്ഷ്യം. ഒരു എക്സാഫ്ലോപ് വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ അടുത്തിടെ ടെസ്ല വികസിപ്പിച്ചിരുന്നു. ബോട്ടിലും ഇതേ സാങ്കേതികവിദ്യ ഉള്‍പ്പെടുത്താനാണു സാധ്യത.
https://www.facebook.com/Malayalivartha