ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം... സെന്‍സെക്സ് 32 പോയന്റ് നഷ്ടത്തില്‍ 55,916ലും നിഫ്റ്റി 7 പോയന്റ് താഴ്ന്ന് 16,630ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്സ് 32 പോയന്റ് നഷ്ടത്തില്‍ 55,916ലും നിഫ്റ്റി 7 പോയന്റ് താഴ്ന്ന് 16,630ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസര്‍വ് ചെയര്മാന് ജെറോ പവലിന്റെ പ്രഖ്യാപനം വരാനിരിക്കുന്നതിനാല്‍ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം.
ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഐടിസി, റിലയന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബജാജ് ഓട്ടോ, നെസ് ലെ, എച്ച്സിഎല്‍ ടെക്, ടിസിഎസ്, പവര്‍ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, ടൈറ്റാന്‍, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. പ്രധാന സൂചികകള്‍ നഷ്ടം നേരിട്ടെങ്കിലും ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.40ശതമാനത്തോളം നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha