ദിവസം 1 രൂപ മാറ്റിവെയ്ക്കാൻ കഴിഞ്ഞാൽ 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാം ..മോദി സർക്കാരിന്റെ ഈ പദ്ധതിയെക്കുറിച്ച് അറിയാമോ?
കുറഞ്ഞ വരുമാനമുള്ള വ്യക്തികള്‍ക്ക് ഏറെ പ്രയോജനകരം ആയ പലപദ്ധതികളും സർക്കാർ നാപ്പിലാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഇത്തരം പദ്ധതികളെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം.. അത്തരത്തിലുള്ള ഒന്നാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന
സാധാരണയായി കുറഞ്ഞ വരുമാനക്കാരായവർ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങിക്കുന്നതിന് താത്പര്യം കാണിക്കാറില്ല. അന്നന്നത്തെ ചിലവുകള്‍ നടത്താനായി കഷ്ടപ്പെടുന്നവർക്ക് ഇന്‍ഷുറന്‍സിനായി ഒരു തുക ഓരോ മാസവും മാറ്റിവയ്ക്കുക എന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ് . എന്നാല്‍ ഇത്തരക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന
സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ സ്വന്തമാക്കുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. .
ഇൻഷുറൻസ് പോളിസി എടുക്കുന്നതിനു ഒരു വലിയ തുക പ്രീമിയം അടയ്‌ക്കേണ്ടി വരുമെന്നതാന് സാധാരണക്കാരെ പോളിസി എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പോളിസി എടുക്കുന്നതിനു വെറും 330 രൂപ പ്രതിവര്‍ഷ പ്രീമിയമായി അടച്ചാൽ മതി. അതായത് ദിവസം ഒരു രൂപ മാറ്റിവെക്കാൻ കഴിയുന്നവർക്ക് ഈ പോളിസി സ്വന്തമാക്കാം
2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പദ്ധതി പ്രകാരം ലഭിക്കുന്നത് . അതായത് ഈ ഇന്‍ഷുറന്‍സ് നേട്ടം നിങ്ങള്‍ക്ക് ലഭിക്കുവാന്‍ മാസം 30 രൂപയില്‍ താഴെയുള്ള തുക മാത്രം മാറ്റി വച്ചാല്‍ മതിയാകും.
പിഎംജെജെബിവൈ പദ്ധതി പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന അഥവാ പിഎംജെജെബിവൈ പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ടേം ഇന്‍ഷുറന്‍സ് സേവനമാണ് ലഭിക്കുന്നത്. പദ്ധതിയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തി രോഗ ബാധിതനായോ, അപകടത്തില്‍ പെട്ടോ മരണപ്പെടുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ ലഭിക്കും. 2015ലാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നത്.
പോളിസി എടുക്കുന്ന വ്യക്തിയ്ക്ക് നിര്‍ബന്ധമായും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം എന്നതുമാത്രമാണ് വ്യവസ്ഥ . പദ്ധതിയുടെ ഗുണഭോക്താവ് ആയാല്‍ ഓരോ വര്‍ഷവും നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും 330 രൂപ വീതം ഡെബിറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുക. 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കും.
പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നത്തിനു ഒരു ഇടനിലക്കാരുടെയും ആവശ്യമില്ല . അതിനായി https://jansuraksha.gov.in/ എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .
പദ്ധതിയില്‍ ചേരുന്നതിനുള്ള അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിന് ശേഷം അടുത്തുള്ള ബാങ്കിലോ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലോ നേരിട്ട് പി[ഓയി സമര്‍പ്പിക്കാം ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഉള്ളവർക്ക് ഒരു അക്കൗണ്ടില്‍ നിന്ന് മാത്രമേ ഈ ഇന്‍ഷുറന്‍സ് പദ്ധതിയിൽ ചേരാൻ കഴിയുകയുള്ളു
പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പോളിസിക്കായി അടച്ച പ്രീമിയം ആദായ നികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം നികുതിയിളവിന് അര്‍ഹമാണ്. സേവിംഗ് ബാങ്ക് അക്കൗണ്ടുമായി ലിങ്കു ചെയ്തിരിക്കുന്ന ഓട്ടോ ഡെബിറ്റ് ഓപ്ഷന്‍ വഴി പോളിസി ഹോള്‍ഡര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് കാലാവധി തിരഞ്ഞെടുക്കാന്‍ കഴിയും.
പോളിസി നിബന്ധനകള്‍ പാലിക്കുന്ന ഏതൊരു വ്യക്തിക്കും യാതൊരു ബുദ്ധിമുട്ടും കൂടാതെ ഈ പോളിസിയുടെ ഉപയോക്താവ് ആകുവാന്‍ സാധിക്കും.കുറഞ്ഞ വരുമാനമുള്ള വ്യക്തികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന ഈ പദ്ധതിയെകുറിച്ചുള്ള വിവരങ്ങൾ കൂടുതൽപേരിലേയ്ക്ക് ഇനിയും എത്തിച്ചേരേണ്ടതുണ്ട്.
https://www.facebook.com/Malayalivartha