ലാഭകരമായി ഇന്ധനം അടിക്കാന്‍ ഫ്യൂവല്‍ കാര്‍ഡുകള്‍, എന്താണ് ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, ഇവ എങ്ങനെ ഉപയോഗിക്കാം!; അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഇതാ
രാജ്യത്ത് ദിനം പ്രതി പെട്രോല്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്. കോവിഡും ഉയരുന്ന ഈ സാഹചര്യത്തില്‍ മിക്കവരും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ധന വില വര്‍ധന എല്ലാവരെയും പ്രതിസന്ധിയിലാക്കുകയാണ്. ഈ ചെലവ് നേരിടാന്‍ പെട്രോള്‍ പമ്പുകളിലെ ക്യാഷ്ബാക്ക് ഓഫറുകളും പ്രയോജനപ്പെടുത്താം. അതേസമയം, ബിസിനസ് ആവശ്യങ്ങള്‍ക്ക് ഇന്ധനം അടിക്കുമ്പോള്‍ ഓഫറുകള്‍ക്കായുള്ള ഒരു ഓപ്ഷനാണ് ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍.
പേരില്‍ ക്രെഡിറ്റ് കാര്‍ഡ് എന്നുണ്ടെങ്കിലും ഫ്യൂവല്‍ കാര്‍ഡുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഒന്നുമല്ല. പക്ഷെ ചില പൊതു സവിശേഷതകള്‍ ഉണ്ട്. ഇന്ധനം അടിക്കേണ്ടപ്പോള്‍ കൈയില്‍ നിന്ന് പണം നല്‍കാതെ തന്നെ കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കാം. ഓരോ തവണ ഇന്ധനം അടിക്കുമ്പോഴും റിവാര്‍ഡ് പോയിന്റുകളും ഓഫറുകളും ഒക്കെ ലഭിക്കുന്നതിനാല്‍ ഇവ പ്രയോജനപ്പെടുത്തിയും വാഹനത്തില്‍ ഇന്ധനം നിറയ്ക്കാം. ബിസിനസ് ആവശ്യങ്ങള്‍ക്കും, കമ്പനി ആവശ്യങ്ങള്‍ക്കും ഇന്ധനത്തിനായി പണമടയ്ക്കാന്‍ ഏറ്റവും സൗകര്യപ്രദമാണ് ഇത്തരം കാര്‍ഡുകള്‍.
ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്, ബിപിസിഎല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, എച്ച്ഡിഎഫ്‌സി ഭാരത് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് തുടങ്ങി വിവിധ ഫ്യൂവല്‍ കാര്‍ഡുകള്‍ ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ഭാരത് ക്യാഷ് ബാക്ക് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം അടിക്കുന്ന ഒരാള്‍ക്ക് ഓരോ തവണയും അഞ്ച് ശതമാനം വീതം ക്യാഷ്ബാക്ക് ലഭിക്കും.
എച്ച്ഡിഎഫ്‌സി ഭാരത് ക്യാഷ് ബാക്ക് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം അടിക്കുന്ന ഒരാള്‍ക്ക് ഓരോ തവണയും അഞ്ച് ശതമാനം വീതം ക്യാഷ്ബാക്ക് ലഭിക്കും ബിപിസിഎല്‍ എസ്ബിഐ കാര്‍ഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ കാര്‍ഡിനും 4.25 ശതമാനം ക്യാഷ് ബാക്ക് ലഭക്കും. ഓരോ തവണ ഇന്ധനം അടിക്കുമ്പോഴും ലഭിക്കുന്ന 13ത റിവാര്‍ഡ് പോയിന്റിന് തുല്യമായ തുകയാണ് തിരികെ ലഭിക്കുക. കമ്പനികള്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നതിന് പ്രത്യേക നിരക്കും വാര്‍ഷിക നിരക്കും ഈടാക്കുന്നുണ്ട്.
വാണിജ്യാടിസ്ഥാനത്തിലും ബിസിനസ് ആവശ്യങ്ങള്‍ക്കുമൊക്കെ വലിയ തോതില്‍ ഇന്ധനം അടിക്കേണ്ടി വരുന്നവര്‍ക്ക് ഇത്തരം കാര്‍ഡുകള്‍ ആശ്വാസമാകും. പെട്രോളിയം കമ്പനികളുമായി സഹകരിച്ചാണ് ധനകാര്യ സ്ഥാപനങ്ങള്‍ ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. ക്യാഷ്ബാക്കുകളും റിവാര്‍ഡ് പോയിന്റുകളും ലഭിക്കുന്നതിനാല്‍ മറ്റ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ ലാഭകരമാണെങ്കിലും ഓരോ ബ്രാന്‍ഡുകളുടെയും തിരഞ്ഞെടുത്ത ഔട്ടേ്‌ലെറ്റുകളില്‍ മാത്രമാണ് കാര്‍ഡ് ഉപയോഗിക്കാന്‍ ആകുക.
ഇന്ധനച്ചെലവിന് മാത്രമേ ഇത് ഉപയോഗിക്കാനാകൂ.തന്നെയുമല്ല വാര്‍ഷിക മെയിന്റനന്‍സ് ഫീസും ജോയിനിങ് ഫീസും ഒക്കെ നല്‍കേണ്ടി വരും. അതുകൊണ്ട് തന്നെ കുറഞ്ഞ ചെലവില്‍ ഇന്ധനമടിക്കുന്നവര്‍ക്ക് പ്രയോജനകരമാകില്ല.ബിപിസിഎല്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ജോയിനിംഗ് ഫീസ് അടച്ച് 20 ദിവസത്തിന് ശേഷം, അക്കൗണ്ടിലേക്ക് 500 രൂപയുടെ 2000 ആക്ടിവേഷന്‍ ബോണസ് റിവാര്‍ഡ് പോയിന്റുകള്‍ ക്രെഡിറ്റ് ചെയ്യും.
ബിപിസിഎല്‍ ഔട്ട്‌ലെറ്റുകളിലോ ബിപിസിഎല്‍ വൗച്ചറുകള്‍ റെഡീം ചെയ്യാനാകുന്ന മറ്റ് ഷോപ്പുകളിലോ ഈ റിവാര്‍ഡ് പോയിന്റ് ഉപയോഗിച്ച് സൗജന്യമായി ഇന്ധനം അടിക്കാം. ഇത്തരത്തില്‍ കാര്‍ഡുകളില്‍ ക്രെഡിറ്റ് ചെയ്യപ്പെടുന്ന റിവാര്‍ഡ് പോയിന്റുകള്‍ ഇന്ധനം അടിക്കാന്‍ ഉപയോഗിക്കാം. ചില കമ്പനികള്‍ ഈ പോയിന്റുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലോ, ഗിഫ്റ്റ് വൗച്ചറുകളിലോ ഒക്കെ ഉപയോഗിക്കാനും അനുവദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha