ഓണത്തിന് മലയാളികള്‍ കുടിച്ച് തീര്‍ത്തത് 62 ലക്ഷം കുപ്പി വിദേശ മദ്യം; റമ്മിനെ പിന്നിലാക്കി ഒന്നാമനായത് ബ്രാന്‍ഡി
ഇക്കഴിഞ്ഞ ഓണനാളുകളില്‍ സംസ്ഥാനത്ത് വിറ്റഴിച്ചത് 62 ലക്ഷം കുപ്പി വിദേശ മദ്യം. വില്‍പനയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബ്രാന്‍ഡിയാണ്. 2018-19ല്‍ തന്നെ റമ്മിനെ മറികടന്ന് ബ്രാന്‍ഡി മുന്നിലെത്തിയിരുന്നു. വടക്കന്‍ കേരളത്തിലാണ് ബ്രാന്‍ഡി ഇഷ്ടപ്പെടുന്നവര്‍ കൂടുതല്‍. തെക്കന്‍ കേരളത്തില്‍ ഇപ്പോഴും റമ്മിന്റെ വില്‍പനയില്‍ വലിയ ഇടിവില്ലെന്നാണ് കണക്കുകള്‍.
ഓണക്കച്ചവടം പൊടിപൊടിച്ച 16 മുതല്‍ 25വരെയുള്ള കണക്കുകളില്‍ 5.07 ലക്ഷം കെയ്‌സ് മദ്യമാണ് ചെലവായത്. ഇതില്‍ 2.37 ലക്ഷം കെയ്‌സ് ബ്രാന്‍ഡിയും 1.77 ലക്ഷം കെയ്‌സ് റമ്മും ഉള്‍പ്പെടും. വിലക്കൂടുതലുള്ള വിസ്‌കിയ്ക്ക് ആരാധകര്‍ കുറവാണ്. ആകെ 8943 കെയ്‌സ് വിസ്‌കിയാണ് വിറ്റത്.
വോഡ്ക (11205 ), വൈന്‍ (76 ), ബീയര്‍ (71840) കെയ്‌സുകള്‍ വീതം വിറ്റുപോയി. ഷാംപെയ്ന്‍ ആകെ വിറ്റത് 3 കെയ്‌സ് മാത്രം. റമ്മിനെ മറികടന്ന് മലയാളിയുടെ ബ്രാന്‍ഡായി ബ്രാന്‍ഡി മാറിയ 2018-19 വര്‍ഷം 16.59 കോടി കുപ്പി ബ്രാന്‍ഡിയാണ് മലയാളി കുടിച്ചത്. 13.97 കോടി കുപ്പി റമ്മായിരുന്നു ആ വര്‍ഷം ചെലവായത്.
ഇത്തവണ തിരുവോണത്തലേന്ന് ബവ്‌റിജസ് കോര്‍പറേഷന്റെ 265 ഔട്ലെറ്റുകളിലൂടെ വിറ്റത് 78 കോടി രൂപയുടെ മദ്യമാണ്. എന്നാല്‍ ഓണം കഴിഞ്ഞും ആഘോഷം നിര്‍ത്തിയില്ല. ഓണം കഴിഞ്ഞും വില്‍പ്പന നടന്നിരുന്നു. 24ന് 5.16 ലക്ഷം കുപ്പിയും 25ന് 6.49 ലക്ഷം കുപ്പി മദ്യം കൂടി വാങ്ങിയാണ് ഓണാഘോഷം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha