ഇന്ധനവിലയില്‍ കുറവ്.... പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസ കുറഞ്ഞു
ഇന്ധനവിലയില്‍ കുറവ്.... പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസ കുറഞ്ഞു. രാജ്യത്തെമ്പാടുമായി പെട്രോള്‍ വിലയില്‍ 10 മുതല്‍ 15 പൈസയുടെ വരെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഡീസല്‍ വിലയില്‍ 14 മുതല്‍ പൈസയുടെ കുറവുമുണ്ടായി. ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 101.34 രൂപയും ഡീസലിന് 88.77 രൂപയുമാണ് രാജ്യ തലസ്ഥാനത്തെ വില.
മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 13 പൈസ കുറഞ്ഞ് 107.39 രൂപയായി. മെയ് 29 നാണ് മുംബൈയില്‍ പെട്രോള്‍ വില നൂറ് കടക്കുന്നത്. രാജ്യത്ത് പെട്രോള്‍ വില നൂറ് കടക്കുന്ന ആദ്യ മെട്രോ നഗരം മുംബൈയാണ്.
ഡീസല്‍ വിലയും 15 പൈസ കുറഞ്ഞ് 96.33 രൂപയ്ക്കാണ് വില്‍പന. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 10 പൈസ കുറഞ്ഞ് 101.72 രൂപയും ഡീസല്‍ 14 പൈസ കുറഞ്ഞ് 91.84 രൂപയുമാണ് വില. ചൈന്നൈയിലും ഇന്ധനവില കുറഞ്ഞിട്ടുണ്ട്.
"
https://www.facebook.com/Malayalivartha