ബജാജിന്റെ പേരില്‍ വ്യാജ വായ്പ തട്ടിപ്പ്; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബജാജ് ഫിനാന്‍സ്
വായ്പയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ബജാജ് ഫിനാന്‍സ്. ബജാജ് ഹോള്‍ഡിങ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഫിനാന്‍സില്‍ നിന്നു എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനായി ഇന്‍ഷുറന്‍സ് എടുക്കണമെന്ന തരത്തിലാണ് തട്ടിപ്പ്. ഇന്‍ഷുറന്‍സ് പോളിസിക്കൊപ്പം വായ്പ എന്നൊരു പദ്ധതി ബജാജ് ഫിനാന്‍സ് അവതരിപ്പിച്ചിട്ടില്ലെന്നും ബജാജില്‍ നിന്നു വായ്പ ലഭിക്കുന്നതിനു മറ്റൊരു ഉല്‍പ്പന്നം വാങ്ങേണ്ട ആവശ്യമില്ലെന്നും കമ്പനി ട്വിറ്ററിലൂടെ വ്യക്തമാക്കി. തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും കമ്പനി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
യുവാക്കളാണ് തട്ടിപ്പിനു കൂടുതലും ഇരയായിരിക്കുന്നത്. കോവിഡിനു ശേഷം യുവാക്കള്‍ക്കിടയില്‍ വ്യക്തിഗയ വായ്പകള്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ബജാജ് ഫിനാന്‍സ് പ്രതിനിധികള്‍ എന്ന വ്യജേനയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളിലേക്കെത്തുന്നതെന്നു ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ വായ്പയ്ക്കായി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നു ഇവര്‍ ഉപയോക്താക്കളെ വിശ്വസിപ്പിക്കുന്നു.
തുടര്‍ന്നു ഇന്‍ഷുറന്‍സ് എടുപ്പിക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള രേഖകളും ഉപയോക്താക്കള്‍ക്കു അയച്ചു നല്‍കും. തുടര്‍ന്നു വായ്പയ്ക്കായി സമീപിക്കുന്ന ഉപയോക്താക്കളോട് തുക കൈമാറുന്നതിനു കുറച്ച് നടപടികള്‍ കൂടി കഴിയേണ്ടതുണ്ടെന്നും ഇതിനായി കാത്തിരിക്കാനും നിര്‍ദേശിക്കും.
മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും 90 ദിവസത്തെ സൗജന്യ ലോക്ക് ഇന്‍ പിരീഡ് പോളിസികള്‍ക്കു നല്‍കുന്നുണ്ട്. ഈ കാലയളവില്‍ ഉപയോക്താക്കള്‍ പോളിസികള്‍ റദ്ദാക്കിയാല്‍ പ്രീമിയം തുക തിരികെ ലഭിക്കും. ഈ കാലവധി കഴിയുന്നതുവരെ ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്. ലോക്ക് ഇന്‍ പിരീഡ് കഴിയുന്നതോടെ തട്ടിപ്പുകാര്‍ ഉപയോക്താക്കളുടെ കോളുകള്‍ നിരസിക്കും. ഈ സമയത്തു മാത്രമാണ് തട്ടിപ്പിനിരയായെന്ന് ഉപയോക്താക്കള്‍ മനസിലാക്കുന്നത്.
അര്‍ഹതയുള്ള ഉപയോക്താക്കള്‍ക്കു വായ്പകള്‍ നല്‍കുന്നതിനു ബജാജ് മറ്റു ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ദേശിക്കാറില്ലെന്നും ഇത്തരം കോളുകള്‍ ലഭിച്ചാല്‍ അടുത്തുള്ള ബജാജ് ഫിനാന്‍സ് ശാഖയില്‍ ബന്ധപ്പെടണമെന്നും കമ്പനി നിര്‍ദേശിച്ചു. ഇത്തരക്കാര്‍ക്ക് ഒരു കാരണവശാലും പണം കൈമാറരുത്.
മൊബൈലില്‍ വരുന്ന ഒ.ടി.പി, ഇ.എം.ഐ. കാര്‍ഡ് നമ്പര്‍, പാന്‍- ആധാര്‍ വിവരങ്ങള്‍ തുടങ്ങിയവ കോളുകളിലോ, സാമൂഹിക മാധ്യമങ്ങളിലോ കൈമാറരുതെന്നും കമ്പനി വ്യക്തമാക്കി. ബജാജ് ഫിനാന്‍സുമായി ബന്ധപ്പെട്ട വായ്പ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ മാത്രം തെരയുക. ഇത്തരം തട്ടിപ്പു മെസേജുകള്‍ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുതെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha