ഇപിഎഫ്ഒയുടെ ഓഹരിയിലെ ആദ്യ നിക്ഷേപം ആഗസ്ത് ആറിന്
ആഗസ്ത് ആറിന് ഇപിഎഫ്ഒ ഇതാദ്യമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തും. നടപ്പ് സാമ്പത്തിക വര്‍ഷം 5,000 കോടി രൂപയാണ് ഇടിഎഫില്‍ നിക്ഷേപിക്കുക.
ഓഹരിയില്‍ നിക്ഷേപം തുടങ്ങുന്നതിന്റെ ഭാഗമായി ആഗസ്ത് ആറിന് മുംബൈയില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ തൊഴില്‍ മന്ത്രി ബന്ധാരു ദത്താത്രേയ അധ്യക്ഷത വഹിക്കുമെന്ന് ഇപിഎഫ്ഒ കമ്മീഷണര്‍ കെ.കെ ജലാന്‍ പറഞ്ഞു. അഞ്ച് മുതല്‍ 15 ശതമാനംവരെ തുകയാണ് ഓഹരിയിലും അനുബന്ധ നിക്ഷേപ മാര്‍ഗങ്ങളിലും ഇപിഎഫ്ഒ നിക്ഷേപിക്കുക.
പ്രതിമാസം ശരാശരി 8,200 കോടി രൂപയാണ് ഇപിഎഫ്ഒയില്‍ നിക്ഷേപമായെത്തുന്നത്. തൊഴില്‍ മന്ത്രി ബന്ധാരു ദത്താത്രേയ അധ്യക്ഷനായ ഇപിഎഫ്ഒയുടെ അപ്പെക്‌സ് ബോഡി കഴിഞ്ഞ മാര്‍ച്ചിലാണ് ഓഹരിയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്.
നിശ്ചിത വരുമാനം ഉറപ്പ് നല്‍കുന്ന സുരക്ഷിത നിക്ഷേപ മാര്‍ഗമായ സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് ഇപിഎഫ്ഒ ഇതുവരെ നിക്ഷേപം നടത്തിയിരുന്നത്. 6.5 ലക്ഷം കോടി രൂപയാണ് ഇപിഎഫ്ഒയിലെ മൊത്തം നിക്ഷേപം. പത്ത് വര്‍ഷത്തോളംനീണ്ട എതിര്‍പ്പിനൊടുവിലാണ്, ആറ് കോടി വരിക്കാരുള്ള എംപ്ലോയീസ് പെഷന്‍ ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഹരിയിലെ നിക്ഷേപത്തിന് പച്ചക്കൊടി കാണിക്കുന്നത്. ഓഹരിയില്‍ നിക്ഷേപിക്കുന്നതിന് ട്രേഡ് യുണിയനുകള്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha