10,000 കോടി ഡോളര്‍ ആസ്തിയിലേയ്ക്ക് മുകേഷ് അമ്പാനി ഉയര്‍ന്നതിന് പിന്നാലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്
മുകേഷ് അംബാനി 10,000 കോടി ഡോളര്‍ ആസ്തിയുള്ള ലോകത്തെ അതി സമ്പന്നരുടെ നിരയിലേക്ക് ഉയര്‍ന്നതിന് പിന്നാലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ജീവനക്കാര്‍ക്ക് ശരാശരി പത്തു മുതല്‍ പന്ത്രണ്ട് ശതമാനം വര്‍ദ്ധനവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി ശമ്പളം വെട്ടിക്കുറയ്ക്കുന്നതതായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മുഴുവന്‍ ശമ്പളവും നല്‍കുകയായിരുന്നു. മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ദ്ധനവ് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.
ശമ്പളം വെട്ടിക്കുറച്ചില്ലെങ്കിലും കഴിഞ്ഞ വര്‍ഷം വരുമാന വര്‍ദ്ധന ഉണ്ടായിരുന്നില്ല എന്നും ജീവനക്കാര്‍ പറയുന്നു. അതേസമയം ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച വാര്‍ത്തകളോട് റിലയന്‍സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2020 ഏപ്രിലില്‍ കൊവിഡ് വ്യാപനം മൂലം വരുമാനമിടിഞ്ഞതിനാല്‍ കമ്പനി പെട്രോകെമിക്കല്‍സ് ബിസിനസില്‍ 15 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
10 ശതമാനം ശമ്പളം വെട്ടിക്കുറക്കുന്നതായാണ് പ്രഖ്യാപിച്ചത്. മറ്റ് ബിസിനസ്സുകളിലെ ശമ്പള വര്‍ദ്ധനവും ഇന്‍സെന്റീവുകളും ഉള്‍പ്പെടെ മരവിപ്പിക്കുകയും ചെയ്തു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളം മാത്രമാണ് വെട്ടിക്കുറച്ചത്. മൊത്തം ശമ്പള പാക്കേജിന്റെ 30-50 ശതമാനം വരെ വെട്ടിക്കുറച്ചു. എങ്കിലുംഒക്ടോബറില്‍ മുന്‍കാല പ്രാബല്യത്തോടെ തന്നെ കുറച്ച ശമ്പളം തിരികെ നല്‍കി എന്ന് റിപ്പര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസും 2019-20 വര്‍ഷത്തെ ബോണസ് ഉള്‍പ്പെടെ മാറ്റിവച്ചിരുന്നു, എന്നാല്‍ പിന്നീട് ഒക്ടോബറില്‍ മുഴുവന്‍ തുകയും നല്‍കുകയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ജീവനക്കാരുടെ പ്രകടനം കണക്കിലെടുക്കാതെ മുഴുവന്‍ ജീവനക്കാര്‍ക്കും ബോണസ് നല്‍കി.
ആഗോള സ്ഥാപനമായ അയോണ്‍ 'ഇന്ത്യയിലെ ശമ്പള വര്‍ദ്ധന സംബന്ധിച്ച സര്‍വേയില്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു, ഇന്ത്യന്‍ കമ്പനികള്‍ 2021 ല്‍ ശരാശരി 8.8 ശതമാനം ശമ്പളം ആണ് വര്‍ദ്ധിപ്പിച്ചത്. 2022 ല്‍ ശരാശരി 9.4 ശതമാനം വരെയാകും വര്‍ദ്ധനവ് . കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് വിപണി കരകയറുന്നതോടെ ജീവനക്കാര്‍ക്ക് കൂടുതല്‍ വരുമാനവും ലഭിച്ചേക്കും. നിലിവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന ശമ്പള വര്‍ദ്ധനവാണ് റിലയന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha