ലോക്ക്ഡൗണില്‍ ശമ്പളം ലഭിക്കാതിരുന്ന തൊഴിലാളികള്‍ക്ക് കൊവിഡ്-19 ആശ്വാസ ധന സഹായവുമായി സര്‍ക്കാര്‍; ആര്‍ക്കെല്ലാം അപേക്ഷിക്കാം, എങ്ങനെ അപേക്ഷിക്കണം!, വിവരങ്ങള്‍ ഇതാ
ലോക്ക്ഡൗണില്‍ ശമ്പളം ലഭിക്കാതിരുന്ന തൊഴിലാളികള്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍. ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കാണ് സര്‍ക്കാര്‍ ധന സഹായം നല്‍കുന്നത്. 1,000 രൂപ വീതമാണ് കൊവിഡ്-19 ആശ്വാസ ധന സഹായം ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ധനസഹായം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നതാണ്.
കഴിഞ്ഞ തവണ ആശ്വാസ ധനസഹായം ലഭിച്ച തൊഴിലാളികള്‍ക്കും ഇത്തവണയും സ്ഥാപനം മുഖേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ലോക്ഡൗണിലും ജോലിചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ശമ്പളം ലഭിച്ച തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായത്തിന് അര്‍ഹതയില്ല. ഉദാഹരണത്തിന് കെഎസ്ആര്‍ടിസി, കെഎസ്എഫ്ഇ, സര്‍ക്കാര്‍ പ്രസ്, മില്‍മ. കെടിഡിസി തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളം ലഭിച്ച ജീവനക്കാര്‍ക്ക് ധനസഹായത്തിന് അര്‍ഹതയില്ല.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപറ്റുന്നവര്‍,മറ്റ് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ആശ്വാസ ധനസഹായം കൈപറ്റിയിട്ടുള്ളവര്‍ തുടങ്ങിയവര്‍ക്കും ഈ ധനസഹായം ലഭിക്കില്ല. തോട്ടം തൊഴിലാളിക്ക് ധനസഹായത്തിനായി തോട്ടമുടമകള്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് മുഖേനയാണ് തൊഴിലാളികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്.
സ്ഥാപന ഉടമയാണ് തൊഴിലാളികളുടെ പേര് വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അപ് ലോഡ് ചെയ്യേണ്ടത്. വെല്‍ഫെയര്‍ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാം. ഇതിന് വെബ്‌സൈറ്റില്‍ പ്രവേശിച്ച ശേഷം ജില്ലയുടെ പേര് തിരഞ്ഞെടുക്കാം. ഇതിന് ശേഷം സ്ഥാപനത്തിന്റെ യൂസര്‍ നെയിം (ലോഗിന്‍ ഐഡി ) നല്‍കി സെര്‍ച്ച് ചെയ്താല്‍ മറ്റ് വിവരങ്ങള്‍ ലഭിക്കും. സ്ഥാപന ഉടമയുടെ അല്ലെങ്കില്‍ മാനേജരുടെ പേരും, തസ്തികയുടെ പേരും, ഫോണ്‍ നമ്പറും നല്‍കി ഒ ടി പി ലഭിച്ചത് നല്‍കി വെരിഫൈ ചെയ്യുക.ഇതിനു ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കുക. തൊഴിലാളികളുടെ ആവശ്യപെട്ടിട്ടുള്ള വിവരങ്ങള്‍ എല്ലാം നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
അതുപോലെ സഹായം ലഭിക്കേണ്ടവരുടെ പേരു വിവരങ്ങള്‍ പ്രത്യേക എക്‌സല്‍ ഫയലില്‍ പൂരിപ്പിച്ച് അപ്പ് ലോഡ് ചെയ്യണം.ആധാര്‍ നമ്പര്‍, വ്യക്തിഗത അക്കൗണ്ട് നമ്പര്‍ എന്നിവ രേഖപ്പെടുത്താതിരുന്നാല്‍ ധനസഹായം ലഭിക്കില്ല. രണ്ട് തൊഴിലാളികള്‍ ഒരു ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയാല്‍ രണ്ട് പേര്‍ക്കും ധനസഹായം ലഭിക്കില്ല. ഇത്തരം സംഭവങ്ങളും ഉണ്ടാകാറുണ്ട്. പിഎഫ് നമ്പര്‍ അല്ലെങ്കില്‍ എംപ്ലോയീ ഐഡി, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ്, ബാങ്കിന്റെ പേര്, ബാങ്ക് ശാഖാ വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്.
https://www.facebook.com/Malayalivartha