ഒരാഴ്ചയായി മാറ്റമില്ലാതെ ഇന്ധന വില; കുറവുണ്ടായത് ഈ മാസം ഒന്നിന്
ഇന്നും ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. ഞായറാഴ്ച പെട്രോള്‍- ഡീസല്‍ വിലയില്‍ 15 പൈസയോളം കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഒന്നിനാണ് ഇന്ധനവിലയില്‍ ഇതിനു മുമ്പ് കുറവുണ്ടായത്.
അന്ന് ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 15 പൈസ കുറഞ്ഞപ്പോള്‍ മുംബൈയില്‍ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്. കേരളത്തിലെ വിവിധ ജില്ലകളിലും പെട്രോള്‍- ഡീസല്‍ വില മാറിയിരുന്നു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് കേരളത്തില്‍ 103.42 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 95.38 രൂപയുമാണ് വില.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.42ലും ഡീസല്‍ ലിറ്ററിന് 95.38ലുമാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.18ലെത്തി. ഡീസല്‍ ലിറ്ററിന് 93.26 രൂപയാണ്. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്.
ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 101.61 രൂപയും ഡീസലിന് 93.70 രൂപയുമാണ്. മെട്രോ നഗരമായ ഡല്‍ഹിയില്‍ പെട്രോളിന് 101.19 രൂപയാണ് വില. ഡീസലിന് 88.62 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.26 രൂപയാണ് വില. ഡീസലിന് 96.19 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്.
https://www.facebook.com/Malayalivartha