ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 203 പോയന്റ് താഴ്ന്ന് 58,101 ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തില്‍ 17,328 ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 203 പോയന്റ് താഴ്ന്ന് 58,101 ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തില്‍ 17,328 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ജപ്പാന്, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
പവര്‍ഗ്രിഡ്, സണ്‍ഫാര്‍മ, ബജാജ്ഫിനാന്‍സ്, എംആന്‍ഡ്എം, ഏഷ്യന്‍പെയിന്റ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, മാരുതി, ഐടിസി, ടാറ്റാസ്റ്റീല്‍, ബജാജ്ഫിന്‍സര്‍വ്, കൊട്ടക്ബാങ്ക്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha