ആഴ്ചകളും മാസങ്ങളും വേണ്ട, ഇനി മിനിറ്റുകള്‍ക്കുള്ളില്‍ പാന്‍ സ്വന്തമാക്കാം; നടപടികള്‍ ഇങ്ങനെ
ഇന്ത്യയിലെ അംഗീകൃത തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്. തിരിച്ചറിയല്‍ രേഖ എന്നതിലുപരി പാനിന്റെ ഉപയോഗതലങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. 50,000 രൂപയ്ക്കു മുകളില്‍ പണം അയയ്ക്കുന്നതിനു പോലും ഇന്ന് പാന്‍ നമ്പര്‍ ആവശ്യമാണ്. ആദായ നികുതി വകുപ്പാണ് പാന്‍ കാര്‍ഡ് പുറത്തിറക്കുന്നത്. അക്കങ്ങളും അക്ഷരങ്ങളുമടങ്ങിയ 10 അക്ക സംയുക്തമാണ് പാന്‍. ആധാര്‍ കാര്‍ഡുള്ള ആര്‍ക്കും ഇപ്പോള്‍ മിനിറ്റുക്കള്‍ക്കുള്ളില്‍ അധിക ചെലവുകളോ രേഖകളോ ഇല്ലാതെ തന്നെ പാന്‍ നമ്പര്‍ കരസ്ഥമാക്കാം. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിഗണിച്ചാകും പാന്‍ കാര്‍ഡ് വിതരണം ചെയ്യുക. ആധാര്‍ കാര്‍ഡില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയിരിക്കണം എന്നു മാത്രം.
മിനിറ്റുകള്‍ക്കുള്ളില്‍ പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആദായനികുതി വകുപ്പിന്റെ ഓദ്യോഗിക വെബ്സൈറ്റില്‍നിന്ന് ഇന്‍സ്റ്റന്റ് പാന്‍ തെരഞ്ഞെടുക്കുക. ഇതില്‍നിന്ന് ഇ-പാന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്‍കുക(നിലവില്‍ പാന്‍ നമ്പര്‍ ഉള്ളവര്‍ക്കു പുതിയ കാര്‍ഡ് ലഭിക്കില്ല). ആധാറില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. നല്‍കുന്നതോടെ 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ പാന്‍ കാര്‍ഡും മറ്റു വിവരങ്ങളും നിങ്ങള്‍ ആധാറില്‍ നല്‍കിയിരിക്കുന്ന ഇ- മെയിലിലേക്ക് ലഭിക്കും.
ഒ.ടി.പി. നല്‍കിയ സമയത്ത് നിങ്ങള്‍ക്കു ലഭിച്ച 15 അക്ക നമ്പര്‍ വഴി പാന്‍ കാര്‍ഡിന്റെ തല്‍സമയ വിവരങ്ങളും നിങ്ങള്‍ക്ക് അറിയാനാകും. നിലവില്‍ പാന്‍ കാര്‍ഡ് ലഭ്യമായവര്‍ ഈ മാസം 30 നകം ആധാറുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം പാന്‍ റദ്ദാകുന്നതാണ്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും റീഫണ്ടിനും തടസം നേരിടും. കൂടാതെ പിന്നീടുള്ള ഒരോ പാന്‍ ഉപയോഗത്തിനും പിഴയും ബാധകമാകും. എസ്.ബി.ഐയും ആധാര്‍കാര്‍ഡ് പാനുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് സേവനങ്ങള്‍ നല്‍കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
പാന്‍ കാര്‍ഡ് ഇല്ലാത്ത വിദേശത്തു പഠിക്കാന്‍ പോകുന്നവര്‍ക്കും പ്രവാസികള്‍ക്കും ഇ- പാന്‍ സേവനം നേട്ടമാണ്. മുമ്പ് ആഴ്ചകളും മാസങ്ങളും വേണ്ടിയിരുന്ന നടപടിയാണ് മിനിറ്റുകള്‍ക്കുള്ളില്‍ സാധ്യമാകുന്നത്. ഓഹരി വിപണി ഇടപാടുകള്‍ക്കും. പരിധിയില്‍ കൂടുതലുള്ള സ്വര്‍ണം വാങ്ങലുകള്‍ക്കും പാന്‍ നിര്‍ബന്ധമാണ്. 21-ാം നൂറ്റാണ്ടിന്റെ നിേകേപ മാര്‍ഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിപ്‌റ്റോകറന്‍സികളില്‍ നിേകേപിക്കണമെങ്കിലും പാന്‍ നമ്പര്‍ ആവശ്യമാണ്.
https://www.facebook.com/Malayalivartha