വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 249 പോയന്റ് ഉയര്‍ന്ന് 58,427ലും നിഫ്റ്റി 54 പോയന്റ് നേട്ടത്തില്‍ 17,410ലുമാണ് വ്യാപാരം
വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 249 പോയന്റ് ഉയര്‍ന്ന് 58,427ലും നിഫ്റ്റി 54 പോയന്റ് നേട്ടത്തില്‍ 17,410ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണിയിലെ നേട്ടവും രാജ്യത്തെ ഉപഭോക്തൃ വില സൂചികയില്‍ നേരിയ കുറവുണ്ടായതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.6ശതമാനവും ഉയര്‍ന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നിഫ്റ്റി മിഡിയയാണ് നേട്ടത്തില്‍ മുന്നില്‍. സൂചിക 4.5ശതമാനം ഉയര്‍ന്നു. റിയാല്‍റ്റി, ബാങ്ക്, ഫാര്‍മ സൂചികകളും നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha