ആധാറുണ്ടെങ്കിൽ വേറെ രേഖകളൊന്നും സമർപ്പിക്കാതെ പാൻ കാർഡ് ഉടൻ ലഭിക്കുവാൻ വളരെ എളുപ്പം; ഇൻസ്റ്റന്റ് ഇ പാൻ ക്ലിക്ക് ചെയ്യു
പാൻകാർഡ് ഒരു ആവശ്യം അല്ല മറിച്ച് അതൊരു അത്യാവശ്യമാണ്. സാമ്പത്തികപരമായ എന്ത് കാര്യങ്ങൾക്ക് നാം എവിടെയെങ്കിലും പോയാലും ആദ്യം ചോദിക്കുന്നത് പാൻകാർഡ് ഉണ്ടോ എന്ന ചോദ്യമാണ്. പലർക്കും പാൻകാർഡ് ഉണ്ട്. പക്ഷേ ഇതുവരെ പാൻകാർഡ് ഇല്ലാത്തവരും ഉണ്ട്.
എന്നാൽ പാൻകാർഡ് അപേക്ഷിച്ചാൽ തന്നെ കിട്ടുവാൻ കാലതാമസം എടുക്കുകയും ചെയ്യും. പലപ്പോഴും പല ആവശ്യങ്ങൾക്കായി സമീപിക്കുമ്പോഴാണ് പലരും പാൻ കാർഡിന് അപേക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത്. എന്നാൽ ഇപ്പോഴിതാ ആധാർ ഉണ്ടെങ്കിൽ വേറെ ഒരു തരത്തിലുള്ള രേഖകൾ ഒന്നും കൂടാതെ തന്നെ നമുക്ക് പാൻ കാർഡ് എടുക്കുവാൻ സാധിക്കും.
എങ്ങനെയെന്നല്ലേ അതിനു സഹായകമാകുന്ന ഒരു വെബ്സൈറ്റ് ആണ് ഇനി പറയുവാൻ പോകുന്നത്. എങ്ങനെയൊക്കെയാണ് വെബ്സൈറ്റിൽ പാൻ കാർഡിന് അപേക്ഷിക്കേണ്ട എന്ന് വ്യക്തമായി പറഞ്ഞു തരാം. ഇതുപോലെ ചെയ്യുക പാൻകാർഡ് വേഗത്തിൽ എടുക്കുക.
വിശദമായ അപേക്ഷ ഫോറം സമർപ്പിക്കാതെ തന്നെ, ആധാറുണ്ടെങ്കിൽ, വേറെ രേഖകളൊന്നും സമർപ്പിക്കാതെ പാൻ കാർഡ് ഉടൻ ലഭിക്കുവാൻ ഇപ്പോൾ വളരെ എളുപ്പമാണ്.സാധാരണ പാൻ സമർപ്പിക്കേണ്ട എല്ലാ സ്ഥലത്തും ഇ പാൻ സ്വീകരിക്കും
അതിനായി
∙//www.incometax.gov.in/iec/foportal/ ഈ വെബ്സൈറ്റ് സന്ദർശിക്കുക
*'ഇൻസ്റ്റന്റ് ഇ പാൻ' ക്ലിക്ക് ചെയ്യുക
*'പുതിയ 'ഇ പാൻ ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
*'ഉപയോഗത്തിലുള്ള ആധാർ നമ്പർ ടൈപ്പ് ചെയ്യുക .നേരത്തെ വേറെ പാനുമായി ബന്ധിപ്പിച്ച ആധാർ നമ്പർ ടൈപ്പ് ചെയ്യരുത്.
*ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിലേയ്ക്ക് വരുന്ന ഒ ടി പി നൽകുക.
*ആധാർ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പിക്കുക
* ഇമെയിൽ വിലാസം കൊടുക്കുക
*അപ്പോൾ ഒരു ഇ പാൻ രസീത് നമ്പർ ലഭിക്കും
*ഉടൻ തന്നെ ഇ പാൻ ഡൗൺലോഡ് ചെയ്യുക
* ഇ പാൻ ലഭിക്കുന്നതിന് ഫീസ് ഈടാക്കില്ല.
https://www.facebook.com/Malayalivartha