ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 49 പോയന്റ് ഉയര്‍ന്ന് 58,296ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തില്‍ 17,393ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 49 പോയന്റ് ഉയര്‍ന്ന് 58,296ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തില്‍ 17,393ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള കാരണങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ടൈറ്റാന്‍, ബജാജ് ഓട്ടോ, എല്‍ആന്‍ഡ്ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, നെസ് ലെ, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
മിഡ്, സ്മോള്‍ ക്യാപുകളില്‍ നേട്ടംതുടരുകയാണ്. ഇരുസൂചികകളും 0.40ശതമാനത്തോളം ഉയര്‍ന്നു.
"
https://www.facebook.com/Malayalivartha