ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം ... സെന്‍സെക്സ് 392 പോയന്റ് ഉയര്‍ന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 17,732ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്സ് 392 പോയന്റ് ഉയര്‍ന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 17,732ലുമാണ് വ്യാപാരം ആരംഭിച്ചത്.
വിദേശ നിക്ഷേപകരോടൊപ്പം ആഭ്യന്തര നിക്ഷേപകരും വിപണിയില്‍ സജീവമായി ഇടപെട്ടതാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ഐടിസി, ബജാജ് ഫിനാന്‍സ്, ടൈറ്റാന്‍ കമ്പനി, ഐഷര്‍ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, അദാനി പോര്‍ട്സ്, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി, ഐടി, ഫാര്‍മ തുടങ്ങിയ സെക്ടറുകളാണ് നേട്ടത്തില്‍. മീഡിയ, മെറ്റല്‍ സൂചികകള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha