ഓണ്‍ലൈന്‍ ഗെയിമില്‍ ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിച്ചത് 19 ലക്ഷം രൂപ; കുട്ടികളുടെ ഗെയിം കളി കാര്യമാകുമ്പോള്‍
കോവിഡ് പടര്‍ന്നു പിടിച്ചതോടെ കുട്ടികളുടെ പഠനമെല്ലാം ഓണ്‍ലൈന്‍ വഴി ആയിരിക്കുകയാണ്. തുടര്‍ന്ന് എല്ലാവരും ഓണ്‍ലൈനില്‍ ഒറ്റക്കും കൂട്ടമായും ഒക്കെ ഗെയിം കളിക്കാന്‍ തുടങ്ങിയതോടെ ഗെയിം നിര്‍മാതാക്കള്‍ക്കും കോടികള്‍ ലാഭം ഉണ്ടായി. ഈ കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ഗെയിമിനായി രക്ഷിതാക്കള്‍ അറിഞ്ഞോ, അറിയാതെയോ ഒക്കെ നല്ലൊരു തുക ചെലവഴിക്കുകയാണ് കുട്ടികള്‍.
ആസാമില്‍ നിന്നുള്ള ഒരു കുട്ടി ഓണ്‍ലൈന്‍ ഗെയിമില്‍ ആയുധങ്ങള്‍ വാങ്ങാന്‍ രക്ഷിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് ചെലവഴിച്ചത് 19 ലക്ഷം രൂപ. സുഹൃത്തുക്കളുടെ ആരുടെയോ കൈയില്‍ നിന്ന് വാങ്ങിയ ഐഫോണ്‍ ഉപയോഗിച്ചായിരുന്നു കളി. അമ്മയുടെ അക്കൗണ്ടില്‍ നിന്നാണ് ഓണ്‍ലൈനായി ആയുധങ്ങള്‍ വാങ്ങാന്‍ 19 ലക്ഷം രൂപയോളമാണ് ചെലവഴിച്ചത്. വീടിന്റെ ഗെയിറ്റില്‍ സുഹൃത്താണ് ഐഫോണ്‍ എത്തിച്ചതെന്നാണ് കുട്ടിയുടെ വാദം.
എന്തായാലും 23 ലക്ഷം രൂപയുണ്ടായിരുന്ന ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഇപ്പോള്‍ ശൂന്യമാകാറായി. ആസാമിലെ എണ്ണ ഖനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളി വീടു വിറ്റു കിട്ടിയ 23 ലക്ഷം രൂപയില്‍ നിന്ന് അത്യാവശ്യത്തിനുള്ള തുക മാത്രം മാറ്റിയ ശേഷം ബാക്കി തുക മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ക്കായും മറ്റുമൊക്കെയായി അക്കൗണ്ടില്‍ സൂക്ഷിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ ക്ലാസുണ്ടെങ്കിലും ഇടവേളകളില്‍ മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചായിരുന്നു കുട്ടിയുടെ ഗെയിം. ഈ ഫോണ്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിരുന്നു. പിന്നീടാണ് ഐഫോണ്‍ കിട്ടുന്നത്. ഗെയിമിനായി പണം ചെലവഴിക്കുമ്പോള്‍ പ്രത്യേക ഒടിപിയൊന്നും നല്‍കേണ്ടി വരുന്നില്ല എന്നതുകൊണ്ട് മാതാപിതാക്കളുടെ സഹായമില്ലാതെ തന്നെ വേഗത്തില്‍ പണം ഇടപാടുകളും നടന്നു. മിക്കവരും ഇന്റര്‍നെറ്റ് ബാങ്കിങ്ങിനായി ബാങ്ക് അക്കൗണ്ടുമായി ഫോണ്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമാവുകയാണ്.
സമീപത്തെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടായി ആയിരുന്നു കുട്ടിയുടെ കളി. ഫോണില്‍ നിന്ന് പണം ഇടപാട് നടത്തിയതിന്റെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയും എസ്എംഎസും ഉള്‍പ്പെടെ കുട്ടികള്‍ ഡിലീറ്റ് ചെയ്തതിനാല്‍ ഇത്ര വലിയ തുക അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട വിവരം മാതാപിതാക്കള്‍ അറിയാനും വൈകി.
വിവിധ ഘട്ടങ്ങളിലായി ആണ് അക്കൗണ്ടിലെ തുക ചിലവഴിച്ചത്. ഓണ്‍ലൈന്‍ ഗെയിമിലെ ഒരു തോക്കിനായി ചെലവാക്കിയത് നാല് ലക്ഷം രൂപയാണ്. കൂട്ടത്തിലെ മുതിര്‍ന്ന കുട്ടി അടുത്തിടെ പുതിയ ബൈക്ക് വാങ്ങിയതും കൂട്ടത്തിലുണ്ടായിരുന്ന എല്ലാവരും പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിയതും ഒക്കെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയി
ട്ടുണ്ട്.
2.7 ലക്ഷം രൂപയുടെ ബൈക്കും 50,000 രൂപയോളം വില വരുന്ന മൊബൈല്‍ ഫോണുകളും കുട്ടികള്‍ വാങ്ങിയിട്ടുണ്ട്. ഇതു കൂടാതെ മുഴുവന്‍ തുകയും ആയുധങ്ങള്‍ക്കായി ചെലവാക്കുകയായിരുന്നു. ബാറ്റില്‍ ഗ്രൗണ്ട് എന്ന ഗെയിമിനായി ആണ് ഇത്രയധികം തുക ചെലവഴിച്ചത്. കുറച്ച് കാലം മുമ്പ്, ജനപ്രിയ ഗെയിമുകളില്‍ ഒന്നായ പബ്ജി ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ യുവാക്കുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.
എന്നാല്‍ പബ്ജി കോര്‍പ്പറേഷന്‍, സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ക്കനുസരിച്ച് നയങ്ങള്‍ മാറ്റി ഗെയിം വകഭേദങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ലോകത്ത് തന്നെ ഏറ്റവുമധികം ഗെയിമിങ് ബിസിനസ് നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഉപയോക്താക്കള്‍ ആകട്ടെ ചെറിയ കുട്ടികള്‍ മുതല്‍ 18 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവരും.
https://www.facebook.com/Malayalivartha