ഫാസ്റ്റ് ടാഗ് റീചാര്‍ജ് സേവനം അവതരിപ്പിച്ച് പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ യൂനോകോയിന്‍; വാലറ്റിലുള്ള ബിറ്റ്കോയിന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സേവനം ആസ്വദിക്കാം
ക്രിപ്റ്റോകറൻസിയെ കുറിച്ച് മലയാളികൾ കേട്ടു തുടങ്ങിയിട്ടേയുള്ളൂ. പലരിലേക്കും ഇതിന്റെ ഉപയോഗം ഇതുവരെയും എത്തിയിട്ടില്ല. എന്തായാലും ക്രിപ്റ്റോകറൻസിയെ കുറിച്ച് അറിയാവുന്നവർക്ക് വേണ്ടിയുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ യൂനോകോയിന്‍ ഫാസ്റ്റ് ടാഗ് റീചാര്‍ജ് സേവനം അവതരിപ്പിച്ചിരിക്കുകയാണ് . തങ്ങളുടെ വാലറ്റിലുള്ള ബിറ്റ്കോയിന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇത് ചെയ്യാവുന്നതാണ്.
പുതിയ സേവനത്തിന്റെ അടിസ്ഥാനത്തിൽ യൂനോകോയിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 17 ഓപ്പറേറ്റമാരെയാണ്. യൂനോകോയിന്റെ സിഇഒയും സഹസ്ഥാപകനുമായ സാത്വിക് വിശ്വനാഥ് പറയുന്നത് പുതിയ സേവനം അവരുടെ പ്ലാറ്റ്ഫോമിലൂടെ ബിറ്റ്കോയിന്‍ വില്‍ക്കുന്നതിന് സമാനമായിരിക്കുമെന്നാണ്.
ഉപഭോക്താക്കള്‍ക്ക് യൂനോകോയിന്‍ ആപ്പ്/ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫാസ്റ്റ് ടാഗ് ടാബില്‍ ക്ലിക്ക് ചെയ്ത് ഓപ്പറേറ്റമാരെ തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ് . 100 മുതല്‍ 10000 രൂപവരെയുള്ള ടോപ്പപ്പുകള്‍ കിട്ടും .
നമ്മൾ റീചാർജ് ചെയ്യുന്ന രൂപയ്ക്ക് അനുസരിച്ച് അതിനു തുല്യമായ ബിറ്റ് കോയിന്‍ അക്കൗണ്ടില്‍ നിന്ന് കുറയും എന്ന കാര്യം ശ്രദ്ധിക്കുക.യൂനോകോയിന്‍ മറ്റൊരു സംരംഭവും തുടങ്ങിയിരുന്നു. ആഗസ്റ്റ് മാസം ബിറ്റ്കോയിന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പിസ്സ, ഐസ്‌ക്രീം മുതലായവ വാങ്ങാൻ സാധിക്കുമായിരുന്നു .
ഇതുകൂടാതെ കഫെ കോഫി ഡേ,ഡാമിനോസ് പിസ്സ, ബാസ്‌കിന്‍-റോബിന്‍സ് മുതലായവയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന, ബിറ്റ്കോയിന്‍ ഉപയോഗിച്ച് വാങ്ങാവുന്ന ഗിഫ്റ്റ് വൗച്ചറുകളും യൂനോകോയിന്‍ ഉപഭോക്താക്കൾക്ക് വേണ്ടി നൽകിയിരുന്നു. 14 ലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് യുനോകോയിന് ഉള്ളത്. ഇപ്പോൾ ബംഗളൂരു ആസ്ഥാനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ക്രിപ്റ്റോ കറൻസികളിൽ ആദ്യം തരംഗമായ കറൻസി ബിറ്റ്കോയിനായിരുന്നു. അതിനുശേഷം എതേറിയം, കാർഡാനം, റിപ്പിൾ, ഡോജ്കോയിൻ തുടങ്ങി നിരവധി കോയിനുകൾ വരാൻ തുടങ്ങി ഇടയ്ക്ക് ചില ഇടിവുകൾ സംഭവിച്ചെങ്കിലും കഴിഞ്ഞ 12 മാസമായി ഈ കോയിനുകളെല്ലാം വളരെ ശക്തമായി തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെപ്പെട്ടന്ന് തന്നെയാണ് ഇന്ത്യയിലും ക്രിപ്റ്റോ കറൻസി വ്യാപിക്കാൻ തുടങ്ങിയത് .
https://www.facebook.com/Malayalivartha