ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് ഇതാദ്യമായി 60,000 കടന്നു
ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് ഇതാദ്യമായി 60,000 കടന്നു .. 17,900വും പിന്നിട്ട് നിഫ്റ്റി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 325 പോയന്റ് നേട്ടത്തില്‍ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയര്‍ന്ന് 17,916ലുമെത്തി.
ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. പലിശനിരക്ക് ഉയര്‍ത്തല്‍, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസര്‍വിന്റെ നിലപാടില്‍ നിക്ഷേപകര്‍ ആത്മവിശ്വാസം പുലര്‍ത്തിയതാണ് ആഗോളതലത്തില്‍ വിപണികള്‍ക്ക് കരുത്തായത്.
എവര്‍ഗ്രാന്‍ഡെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചൈനീസ് വിപണികള്‍ നഷ്ടത്തില്‍ തുടരുന്നു. ഡൗ ജോണ്‍സ് സൂചിക 1.48ശതമാനവും എസ്ആന്‍ഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ്ചെയ്തത്.
https://www.facebook.com/Malayalivartha