വജ്രക്കല്ലുകളും മരതകക്കല്ലുകളുമുള്ള സണ്‍ഗ്ലാസിന് ലേലവില 25 കോടി രൂപ; പതിനേഴാം നൂറ്റാണ്ടിലെ ഈ കണ്ണടയ്ക്ക് ഇത്രയും വില വരാനുള്ള ഐതിഹ്യപരമായ മറ്റൊരു കാരണം ഇതാണ്!
പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച രണ്ട് ജോഡി കണ്ണടകളുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് വാര്‍ത്ത അറിഞ്ഞവര്‍. 35 ലക്ഷം ഡോളര്‍ ആണ് വില, അതായത് 25 കോടി രൂപയോളം വരും. ഒക്ടോബര്‍ 27നാണ് കണ്ണടകള്‍ ലേലത്തില്‍ വെക്കുന്നത്. ഒരു കണ്ണടയില്‍ വജ്രക്കല്ലുകളും മറ്റൊന്നില്‍ മരതകക്കല്ലുകളുമാണ് പതിപ്പിച്ചിരിക്കുന്നത്.
മുഗുള്‍ രാജഭരണ കാലത്തെ കണ്ണട വില്‍ക്കുന്നത് ന്യൂയോര്‍ക്കിലെ ഫൈന്‍ ആര്‍ട്‌സ് കമ്പനിയായ സതബീസ് ആണ്. ഇസ്ലാമിക ലോകവും ഇന്ത്യയും അടിസ്ഥാനമാക്കിയുള്ള ആര്‍ട്ട് എക്‌സിബിഷനിലാണ് കണ്ണട ലേലത്തില്‍ വയ്ക്കുന്നത്. ഇവക്ക് ഇത്രയധികം വലിയ വില വരാന്‍ മറ്റൊരു കാരണവുമുണ്ട്.
ഐതിഹ്യം അനുസരിച്ച്, ഈ രണ്ട് ജോഡി കണ്ണടകളും ധരിക്കുന്നവര്‍ക്ക് ദുഷ്ട ശക്തികളെ അകറ്റി പ്രബുദ്ധത കൈവരിക്കാന്‍ കഴിയുമത്രെ. ഒക്ടോബറില്‍ വില്‍പ്പനക്ക് വെയ്ക്കുന്നതിന് മുമ്പ് ഇപ്പോള്‍ ന്യൂയോര്‍ക്ക്, ഹോങ്കോംഗ്, ലണ്ടന്‍ എന്നീ നഗരങ്ങളും അദ്ഭുത സിദ്ധിയുണ്ടെന്ന് പറയപ്പെടുന്ന കണ്ണട പ്രദര്‍ശനത്തിന് വെക്കുന്നുണ്ട്.
ഗേറ്റ് ഓഫ് പാരഡൈസ്, ഹലോ ഓഫ് ലൈറ്റ് എന്നിങ്ങനെ രണ്ട് ഗ്ലാസുകളാണ് ലേലത്തില്‍ വയ്ക്കുന്നത്. 300 കാരറ്റിലധികം തൂക്കമുള്ള കൊളംബിയന്‍ മരതകത്തില്‍ നിന്ന് ഗേറ്റ് ഓഫ് പാരഡൈസ് നിര്‍മിച്ചിരിക്കുന്നത്. പ്രശസ്തമായ ഗോള്‍കോണ്ട വജ്രമാണ് ഹാലോ ഓഫ് ലൈറ്റ് നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 200 കാരറ്റ് വജ്രമാണിത്.
https://www.facebook.com/Malayalivartha