ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 273 പോയന്റ് നേട്ടത്തില്‍ 60,321ലും നിഫ്റ്റി 107 പോയന്റ് ഉയര്‍ന്ന് 17,960ലും
ഓഹരി വിപണിയില്‍ നേട്ടം.... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 273 പോയന്റ് നേട്ടത്തില്‍ 60,321ലും നിഫ്റ്റി 107 പോയന്റ് ഉയര്‍ന്ന് 17,960ലുമെത്തി.
ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് വിപണിയിലെ നേട്ടത്തിനു പിന്നില്‍. മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ്ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, കൊട്ടക് ബാങ്ക്, ടൈറ്റാന്‍, സണ്‍ഫാര്‍മ, റിലയന്‍സ്, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ഏഷ്യന്‍പെയിന്റ്, ഭാരതി എയര്‍ടെല്‍, ടാറ്റാസ്റ്റീല്‍, നെസ് ലെ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ് 0.17 ശതമാനം നഷ്ടത്തിലും സ്മോള്‍ക്യാപ് സൂചിക 0.37 ശതമാനം നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, മീഡിയ, മെറ്റല്‍, റിയല്‍റ്റി സെക്ടറുകള്‍ നേട്ടത്തിലാണ്. എഫ്എംസിജി, ഐടി തുടങ്ങിയ സെക്ടറുകള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha