കാര്‍ക്കിനോസില്‍ 110 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്
കാന്‍സര്‍ ചികിത്സാരംഗത്തെ സമഗ്ര പ്‌ളാറ്റ്ഫോമായ, മുംബയ് ആസ്ഥാനമായുള്ള കാര്‍ക്കിനോസില്‍ ടാറ്റാ ഗ്രൂപ്പ് 110 കോടി രൂപ നിക്ഷേപിക്കും. ആദ്യഘട്ടത്തില്‍, ഉടന്‍ 35 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആരോഗ്യരംഗത്തെ ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് സംരംഭങ്ങളില്‍ നിക്ഷേപതാത്പര്യമുള്ള ടാറ്റയ്ക്ക് കാര്‍ക്കിനോസില്‍ ന്യൂനപക്ഷ ഓഹരി പങ്കാളിത്തമുണ്ടാകും.
ടാറ്റയിലെ മുന്‍ ഉദ്യോഗസ്ഥരായ ആര്‍. വെങ്കടരമണ്‍, രവികാന്ത് എന്നിവരാണ് കാര്‍ക്കിനോസിന്റെ സ്ഥാപകര്‍. ബി.സി.സി.ഐ മുന്‍ സി.ഒ.ഒ സുന്ദര്‍ രാമന്‍, മെഡിക്കല്‍ സംരംഭകരായ ഷാഹ്വിര്‍ നൂര്‍യെസ്ദാന്‍, അവന്തി ഫിനാന്‍സ് സി.ഒ.ഒ മനീഷ് താക്കര്‍ എന്നിവര്‍ സഹസ്ഥാപകരുമാണ്. കാന്‍സര്‍ രോഗികള്‍ക്ക് ഗുണമേന്മയുള്ള പരിചരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്‍, റോണി സ്‌ക്രൂവാല, ഭാവിഷ് അഗര്‍വാള്‍ തുടങ്ങിയ ബിസിനസ് പ്രമുഖര്‍ അടുത്തഘട്ടത്തില്‍ കാര്‍ക്കിനോസില്‍ നിക്ഷേപം നടത്തും. കേരളത്തില്‍ കോതമംഗലം, തൊടുപുഴ, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ കാര്‍ക്കിനോസിന്റെ സേവനം ലഭ്യമാണ്.
https://www.facebook.com/Malayalivartha