വാട്ട്‌സാപ്പ് ഇടപാടുകള്‍ക്ക് ഉടന്‍ ക്യാഷ്ബാക്കുകള്‍ ലഭിക്കും!, സൂചനകള്‍ നല്‍കി വാട്ട്സ്ആപ്പ് ബീറ്റാ ഇന്‍ഫോ
ഇന്ന് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ വളരെ കുറവാണ്. വാട്ട്സ്ആപ്പ് അവരുടെ യുപിഐ അധിഷ്ഠിത പേയ്മെന്റ് സംവിധാനമായ 'വാട്‌സ്ആപ്പ് പേ' ഇന്ത്യയില്‍ അവതരിപ്പിച്ച് മാസങ്ങളായെങ്കിലും ഗൂഗിള്‍ പേയ്ക്കും ഫോണ്‍പേയ്ക്കും പേടിഎമ്മിനും ഇവിടെ ലഭിക്കുന്ന സ്വീകാര്യത ഇതുവരെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ യൂസര്‍ബേസുള്ള മെസ്സേജിങ് ആപ്പെന്ന നിലക്ക്, ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്നായിരുന്നു ഫേസ്ബുക്കിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍, സംഭവിച്ചത് നേരെ വിപരീതമായിരുന്നു. ഇന്ത്യയില്‍ വാട്‌സ്ആപ്പ് പേയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിക്കുള്ള പ്രധാനകാരണം, ഒരു തരത്തിലുള്ള ക്യാഷ്ബാക്കും മറ്റ് ഓഫറുകളും അവര്‍ നല്‍കുന്നില്ല എന്നത് തന്നെയാണ്. എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്‌സ്ആപ്പ് അവരുടെ പേയ്‌മെന്റ് സിസ്റ്റത്തില്‍ ക്യാഷ്ബാക്ക് ഫീച്ചറും കൊണ്ടുവരാന്‍ പോവുകയാണ്.
വാട്ട്സ്ആപ്പ് ബീറ്റാ ഇന്‍ഫോ ആണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ അത് പരീക്ഷിച്ച് കഴിഞ്ഞെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാഷ്ബാക്ക് സംവിധാനം വരുമെന്ന് സൂചിപ്പിക്കുന്ന പുഷ്-നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ഷോട്ടും പുറത്തുവന്നിട്ടുണ്ട്.
ഭാവി അപ്‌ഡേറ്റില്‍ അത് ലഭ്യമായേക്കും. യൂസര്‍മാര്‍ വാട്ട്‌സ്ആപ്പ് പേയ്‌മെന്റുകള്‍ ഉപയോഗിക്കുമ്‌ബോള്‍ 10 രൂപ വരെ ക്യാഷ്ബാക്ക് കിട്ടും. ഇന്ത്യയിലെ യുപിഐ പേയ്‌മെന്റുകള്‍ക്ക് മാത്രമേ ക്യാഷ്ബാക്ക് ലഭിക്കുകയുള്ളൂ എന്നും 48 മണിക്കൂറിനുള്ളില്‍ അത് ഉപയോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകുമെന്നും വാട്ട്സ്ആപ്പ് ബീറ്റാ ഇന്‍ഫോ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha