ഹുറൂണ്‍ ഇന്ത്യ അതിസമ്പന്ന പട്ടികയില്‍ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നന്‍ മുകേഷ് അമ്പാനി തന്നെ!, ആസ്തിയില്‍ ഒമ്പതു ശതമാനം വര്‍ദ്ധന; ഇന്ത്യയിലെ 237 ശതകോടീശ്വരന്മാരില്‍ ഏറ്റവുമധികം പേരുളളത് മഹാരാഷ്ട്രയില്‍
ഐഐഎഫ്എല്‍ ഹുറൂണ്‍ ഇന്ത്യയുടെ ഈവര്‍ഷത്തെ അതിസമ്പന്ന പട്ടികപ്രകാരം ആസ്തിയില്‍ ഒമ്പതു ശതമാനം വര്‍ദ്ധനയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നന്‍. 7.18 ലക്ഷം കോടി രൂപയാണ് മുകേഷ് അമ്പാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രണ്ടാമതുണ്ട്. ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനുമായ അദാനിയുടെ ആസ്തി 5.05 ലക്ഷം കോടി രൂപ.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇന്ത്യയിലെ ടോപ് 10 ശതകോടീശ്വരന്മാരില്‍ സമ്പത്ത് ഏറ്റവുമധികം വര്‍ദ്ധിപ്പിച്ചത് ഗൗതം അദാനിയാണ്. 3.65 ലക്ഷം കോടി രൂപയില്‍ നിന്ന് അദാനിയുടെ ആസ്തി 5.05 ലക്ഷം കോടി രൂപയിലെത്തി. പ്രതിദിനം ആസ്തിയിലുണ്ടായ വര്‍ദ്ധന 1,002 കോടി രൂപയാണ്!. ഈ വര്‍ഷത്തെ പട്ടികപ്രകാരം 237 ശതകോടീശ്വരന്മാര്‍ ഇന്ത്യയിലുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ അധികമായി 58 പേര്‍ ഇടംപിടിച്ചു. ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.
ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള സംസ്ഥാനങ്ങളില്‍ കേരളം 11-ാമത്. 10-ംസ്ഥാനമായിരുന്നു കഴിഞ്ഞവര്‍ഷം. 15 ശതകോടീശ്വരന്മാണ് കേരളത്തിലുള്ളത്. ഇന്ത്യന്‍ ശതകോടീശ്വരന്മാരിലെ 30-ാംസ്ഥാനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നിലനിറുത്തി. കേരളീയരിലെ ഏറ്റവും സമ്പന്നനായ യൂസഫലിയുടെ ആസ്തി 43,300 കോടി രൂപയാണ്; വര്‍ദ്ധന ഒരു ശതമാനം.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (35,200 കോടി രൂപ), തിങ്ക് ആന്‍ഡ് ലേണ്‍ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ (24,300 കോടി രൂപ), ജെംസ് എജ്യൂക്കേഷന്റെ സാരഥി സണ്ണി വര്‍ക്കി (18,300 കോടി രൂപ), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (17,700 കോടി രൂപ) എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് മലയാളി പ്രമുഖര്‍. ആയിരം കോടി രൂപയ്ക്കുമേല്‍ ആസ്തിയുള്ള 1,007 ഇന്ത്യക്കാരുണ്ടെന്ന് ഇത്തവണത്തെ ഹുറൂണ്‍ പട്ടിക പറയുന്നു.
https://www.facebook.com/Malayalivartha