കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ തപാല്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം
കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഇനി തപാല്‍ വകുപ്പ് സഹായിക്കും. കൃഷിക്കാരുടെ വീടുകളിലെത്തി വിളകളുടെ വിവരങ്ങള്‍ ശേഖരിച്ച് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും. സ്മാര്‍ട്ട്‌ഫോണ്‍ വഴിയെടുത്ത ഫോട്ടോയും ഒപ്പം ചേര്‍ക്കും. ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിനുള്ള ട്രേഡിങ് പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് തപാല്‍വകുപ്പിന്റെ ലക്ഷ്യം.
ആന്ധ്രയിലും തെലങ്കാനയിലും രണ്ടാഴ്ചയ്ക്കുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് ഇരുസംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന സര്‍ക്കിളിന്റെ ചുമതലയുള്ള ചീഫ് പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാനും വകുപ്പിന് പദ്ധതിയുണ്ട്. ഗതാഗത ചെലവില്ലാതെ കര്‍ഷകര്‍ക്ക് ഉത്പന്നം വിറ്റഴിക്കാന്‍ സഹായിക്കുകയെന്നതാണ് ലക്ഷ്യം.
സേവനത്തിന് കര്‍ഷകരില്‍നിന്ന് തുക ഈടാക്കില്ല. ഉത്പന്നങ്ങള്‍ വാങ്ങുന്നവരില്‍നിന്നാകും ചെറിയ ഫീസ് വാങ്ങുക
ഗ്രാമങ്ങളില്‍പോലും സാന്നിധ്യമുള്ളതിനാല്‍ ഫലപ്രദമായി പദ്ധതി നടപ്പാക്കാനാകുമെന്ന വിശ്വാസത്തിലാണ് വകുപ്പ്. വ്യാപിച്ചുകിടക്കുന്ന ശൃംഖല പ്രയോജനപ്പെടുത്തിയാകും പുതിയ പദ്ധതി നടപ്പാക്കുക. പുതിയകാലഘട്ടത്തിലെ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കുകയെന്നതും വകുപ്പിന്റെ ലക്ഷ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha