സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടി..... ഇന്ധനവിലയ്ക്കു പുറമേ പാചകവാതക വിലയും വര്‍ദ്ധിച്ചു
സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടി..... ഇന്ധനവിലയ്ക്കു പുറമേ പാചകവാതക വിലയും വര്‍ദ്ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.
കൊച്ചിയില്‍ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില. ഈ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് 205 രൂപ 50 പൈസയാണ് കൂട്ടിയത്.വാണിജ്യ പാചക വാതക വിലയില്‍ മാറ്റമില്ല. 1728 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം 409 രൂപയാണ് കൂട്ടിയത്.
അതേസമയം തിരുവനന്തപുരത്ത് ഇന്ധനവില 105 കടന്നു... പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ബുധനാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98 രൂപ 38 പൈസയുമായി.
ദിനം പ്രതി കുതിക്കുന്ന ഇന്ധനവില വര്‍ദ്ധനവില്‍ നെട്ടോട്ടമോടുകയാണ് സാധാരണക്കാര്‍. കോവിഡ് സമയത്ത് സാധാരണക്കാര്‍ക്ക് ജോലി അധികമൊന്നുമില്ലാതിരിക്കുന്ന സാഹചര്യത്തില്‍ ഇരുചക്ര വാഹനങ്ങളില്‍ അത്യാവശ്യകാര്യങ്ങള്‍ക്കായി പുറത്ത് പോകാന്‍ കഴിയാത്ത നിലയാണുളളത്.
ബുധനാഴ്ച കൊച്ചിയില്‍ പെട്രോളിന് 103.12 രൂപയും ഡീസലിന് 92.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ 103.42, ഡീസല്‍ 96.74 എന്നാണ് നിലവിലെ വില. എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയും ഒമ്പത് ദിവസത്തിനിടെ ഡീസലിന് രണ്ടര രൂപ വര്‍ധിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha