ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുതിയൊരു വരുമാന മാര്‍ഗം കൂടി; ചരിത്രത്തിലാദ്യമായി എസി കോച്ചുകളില്‍ ചോക്ലേറ്റുകള്‍ എത്തിച്ചു
ചരിത്രത്തിലാദ്യമായി എസി കോച്ചുകളില്‍ ചോക്ലേറ്റുകള്‍ ലക്ഷ്യ സ്ഥാനത്തെത്തിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇതിലൂടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുതിയൊരു വരുമാന മാര്‍ഗം കൂടി തുറന്നു കിട്ടിയിരിക്കുകയാണ്.സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയാണ് ആദ്യമായി ഈ നൂതന ആശയം പരീക്ഷിച്ചു വിജയം കണ്ടത്. ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ചു മികച്ച വരുമാനത്തിനുള്ള ആശയമാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. പരീക്ഷണം വിജയമായതോടെ കൂടുതല്‍ ചോക്ലേറ്റ് കമ്പനികള്‍ ഗതാഗത മാര്‍ഗമായി ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിച്ചേക്കുമെന്നാണു വിലയിരുത്തല്‍.
സുരക്ഷിതവും ചെലവു കുറഞ്ഞ ഗതാഗത മാര്‍ഗമെന്ന നിലയിലും ഇന്ത്യന്‍ റെയില്‍വേ കമ്പനികള്‍ക്കു നേട്ടമാണ്. അതേസമയം യാത്രക്കാരില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കും ചരക്കുനീക്കം വരുമാനമാകും. ഇന്ത്യന്‍ റെയില്‍വേയുടെ ഹൂബ്ബള്ളി ഡിവിഷനാണ് ചരിത്രപരമായ ഈ നേട്ടം സ്വന്തമാക്കിയത്. ഒന്നും രണ്ടുമല്ല യാ്രതക്കാരില്ലാത്ത 18 എ.സി. കോച്ചുകളിലായി 163 ടണ്‍ ചോക്ലേറ്റാണ് ഡിവിഷന്‍ ലക്ഷ്യ സ്ഥാനത്തെത്തിച്ചത്.
ഗതാഗത സമയത്ത് കുറഞ്ഞതും നിയന്ത്രിതവുമായ താപനില ആവശ്യമായതിനാലാണ് എ.സി. കോച്ചുകള്‍ ഉപയോഗിച്ചത്. ഒക്ടോബര്‍ എട്ടിന് ഗോവയിലെ വാസ്‌കോഡ ഗാമ സ്റ്റേഷനില്‍നിന്ന് ഡല്‍ഹിയിലെ ഒഖ്ല സ്റ്റേഷന്‍ വരെയായിരുന്നു ഈ ചോക്ലേറ്റ് ഓട്ടം.
എ.വി.ജി. ലോജിസ്റ്റ്കിസിന്റെ ആയിരുന്നു ചോക്ലേറ്റുകള്‍. 2,115 കിലോമീറ്റര്‍ ചോക്ലേറ്റ് തീവണ്ടി സഞ്ചരിച്ചെന്നാണു സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ റിലീസ് വ്യക്തമാക്കുന്നത്. ഈ ഒരൊറ്റ ചരക്കു നീക്കത്തിലൂടെ റെയില്‍വേയ്ക്ക് 12.83 ലക്ഷം രൂപ വരുമാനം ലഭിച്ചെന്നും റിലീസ് വ്യക്തമാക്കുന്നുണ്ട്.
സുഗമവും ചെലവു കുറഞ്ഞതുമായ സേവന മാര്‍ഗങ്ങള്‍ റെയില്‍വേ മുന്നോട്ടു വയ്ക്കുമ്പോള്‍ രാജ്യത്തെ വ്യവസായങ്ങള്‍ക്കും വ്യാപാരികള്‍ക്കും കൂടുതല്‍ നേട്ടമാകും അത്. 2021 സെപ്റ്റംബറില്‍ ഹുബ്ബള്ളി ഡിവിഷന്റെ പാര്‍സല്‍ വരുമാനം 1.58 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ വരെയുള്ള ഡിവിഷന്റെ മൊത്തം പാഴ്സല്‍ വരുമാനം 11.17 കോടി രൂപയാണ്.
https://www.facebook.com/Malayalivartha