അമുലിന്റെ 75 -ാം വാര്‍ഷികത്തില്‍ നിങ്ങള്‍ക്ക് 6,000 രൂപ വരെ സ്വന്തമാക്കാം.., ഇത്തരം ഒരു സന്ദേശം നിങ്ങളിലേയ്ക്ക് എത്തിയോ!, എന്നാല്‍ സൂക്ഷിക്കുക
അമുലിന്റെ 75 -ാം വാര്‍ഷികത്തെക്കുറിച്ചുള്ള ഒരു സന്ദേശമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. നിങ്ങള്‍ ഈ സര്‍വേയില്‍ പങ്കെടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 6,000 രൂപ വരെ അര്‍ഹതയുണ്ടെന്ന് കാട്ടിയാണ് വാട്ട്സ്ആപ്പിലൂടെ ഈ സന്ദേശം പ്രചരിക്കപ്പെടുന്നത്. ഈ ഓഫര്‍ വിശ്വസിച്ച് ആളുകള്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോര്‍വേഡ് ചെയ്യുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ ഇതിനോടകം നിങ്ങള്‍ക്ക് അത്തരമൊരു സന്ദേശം ലഭിക്കുകയോ അല്ലെങ്കില്‍ വരും ദിവസങ്ങളില്‍ സന്ദേശം ലഭിക്കുകയോ ചെയ്താല്‍, അതില്‍ ക്ലിക്ക് ചെയ്യരുത്. ഈ സന്ദേശം തികച്ചും വ്യാജമാണ്. അമുല്‍ അത്തരമൊരു ഓഫര്‍ നല്‍കിയിട്ടില്ലെന്നുമാണ് വിവരം.
വാട്ട്സ്ആപ്പില്‍ ഈ സന്ദേശം ലഭിച്ച നിരവധി ആളുകള്‍ ട്വിറ്ററിലൂടെ ഈ അഴിമതി സംബന്ധിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് കാണിക്കുന്ന ട്വീറ്റുകളിലൊന്ന് അനുസരിച്ച്, ഒരു സര്‍വേ പൂര്‍ത്തിയാക്കുന്നതിന് ഉപയോക്താവിന് 6,000 രൂപ വാഗ്ദാനം ചെയ്യുന്നു. അമുലിന്റേത് എന്ന് തോന്നിപ്പിക്കുന്ന ഒരു ലിങ്ക് ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്,. ലിങ്ക് തുറക്കുമ്‌ബോള്‍ ഉപയോക്താവിനെ അമുല്‍ കോര്‍പ്പറേഷനുമായി ബന്ധമേ ഇല്ലാത്ത ഒരിടത്തേയ്ക്കാണ് കൊണ്ടു പോകുന്നത്. സന്ദേശത്തിലെ അമുല്‍ ഡയറിയുടെ ലിങ്ക്, ബോഡി ടെക്സ്റ്റില്‍ ഉള്ളതില്‍ നിന്ന് വ്യത്യസ്തമാണ്.
ദയവായി അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. അത് ആര്‍ക്കും കൈമാറരുത്. ഇതോടൊപ്പം, ഇത്തരം വ്യാജ സന്ദേശങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
1. അത്തരം സന്ദേശങ്ങളുടെ ഉറവിടവും അയച്ചയാളും പരിശോധിക്കുക.
2. സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പരിശോധിക്കുക.
3. ഏതെങ്കിലും യുആര്‍എല്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്ബ് രണ്ടുതവണ പരിശോധിക്കുക.
4. സ്ഥിരീകരിക്കാത്ത ഒരു സന്ദേശവും കൈമാറരുത്.
https://www.facebook.com/Malayalivartha