ഓഹരി സൂചികകളില്‍ റെക്കോഡ് കുതിപ്പ്... സെന്‍സെക്സ് 201 പോയന്റ് നേട്ടത്തില്‍ 60,485ലും നിഫ്റ്റി 82 പോയന്റ് ഉയര്‍ന്ന് 18074ലിലുമെത്തി
ഓഹരി സൂചികകളില്‍ റെക്കോഡ് കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 201 പോയന്റ് നേട്ടത്തില്‍ 60,485ലും നിഫ്റ്റി 82 പോയന്റ് ഉയര്‍ന്ന് 18074ലിലുമെത്തി.
ഉപഭോക്തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ 4.35ശതമാനത്തിലെത്തിയതും വ്യവസായ ഉത്പാനത്തില്‍ വളര്‍ച്ചരേഖപ്പെടുത്തിയതുമാണ് വിപണി നേട്ടമാക്കിയത്. ടാറ്റ മോട്ടോഴ്സ് ഓഹരി വീണ്ടും കുതിച്ചു. 15ശതമാനത്തോളം ഉയര്‍ന്ന് 484 നിലവാരത്തിലെത്തി.
കമ്പനിയിലെ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ 7,500 കോടി രൂപയുടെ നിക്ഷേപമെത്തിയതാണ് ഓഹരി നേട്ടമാക്കിയത്. അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ടിപിജിയാണ് ടാറ്റ മോട്ടോഴ്സില്‍ നിക്ഷേപം നടത്തിയത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, ബജാജ് ഫിന്‍സര്‍വ്, എന്‍ടിപിസി, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha