ഈ നാലു ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക; മുന്നറിയിപ്പുമായി എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്ക് ഇതാ ഒരു അലര്‍ട്ട് എത്തിയിരിക്കുന്നു .നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഈ നാല് ആപ്ലികേഷനുകള്‍ ഉടനെ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക .ഈ ആപ്ലികേഷനുകള്‍ എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട്‌സ് ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഹൈ റിസ്‌ക്ക് ആണ് കാണിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം anydesk, quick support, teamviewer, mingleview എന്നീ നാലു ആപ്ലികേഷനുകള്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പോയിരിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .ഓണ്‍ലൈന്‍ വഴി പണമിടപാടുകള്‍ മൊബൈല്‍ ഫോണുകള്‍ വഴി നടത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ സംഭവിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ എസ്ബിഐ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ നടത്തുന്നവര്‍ കരുതിയിരിക്കുക എന്നാണ് ഇപ്പോള്‍ ബാങ്കിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന വുവരങ്ങള്‍ .ഇപ്പോള്‍ ബാങ്ക് പറയുന്ന ഈ നാലു ആപ്ലികേഷനുകള്‍ താഴെ കൊടുത്തിരിക്കുന്നു .അതുപോലെ തന്നെ നമ്മള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗണ്‍ലോഡ് ചെയ്യുക.
https://www.facebook.com/Malayalivartha