ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം... സെന്‍സെക്സ് ഇതാദ്യമായി 61,000 കടന്നു
ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്സ് ഇതാദ്യമായി 61,000 കടന്നു. മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ മൂന്നുശതമാനത്തോളം കുതിപ്പുണ്ടായി. 388 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 61,125ലാണ് വ്യാപാരം നടക്കുന്നത്.
നിഫ്റ്റിയാകട്ടെ, 117 പോയന്റ് ഉയര്‍ന്ന് 18, 279 നിലവാരത്തിലുമെത്തി. വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. പവര്‍ഗ്രിഡ്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha