മെട്രോ നഗരങ്ങളിലെ തക്കാളി തൊട്ടാല്‍ പൊള്ളും!, കുതിച്ചുയര്‍ന്ന് വില
തക്കാളി വിലയ്ക്ക് രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പൊള്ളുന്ന വില. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആണ് വില വര്‍ധന. കിലോഗ്രാമിന് 72 രൂപയായി ആണ് തക്കാളി വില വര്‍ധിച്ചിരിക്കുന്നത്. മദ്ധ്യ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തക്കാളി ഉത്പാദനത്തെ മഴക്കെടുതികള്‍ ബാധിച്ചതിനാല്‍ തക്കാളി ലഭ്യതയില്‍ ഉണ്ടായ കുറവാണ് പെട്ടെന്നുള്ള വില വര്‍ധനക്ക് കാരണം.
ഒരു മാസം മുമ്പ് കിലോഗ്രാമിന് 38 രൂപ മാത്രമായിരുന്നു കൊല്‍ക്കത്തയില്‍ തക്കാളി വിലയെങ്കില്‍ ഇപ്പോള്‍ കിലോഗ്രാമിന് 72 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ കിലോഗ്രാമിന് 57 രൂപയായി. നേരത്തെ കിലോഗ്രാമിന് 30 രൂപയായിരുന്നു. ചെന്നൈയിലും വില ഉയര്‍ന്നിട്ടുണ്ട്.
മുംബൈയില്‍ 15 രൂപ മാത്രം വിലയുണ്ടായിരുന്ന തക്കാളിയുടെ റീട്ടെയ്ല്‍ വില ഇപ്പോള്‍ കിലോഗ്രാമിന് 53 രൂപയാണ്. തക്കാളിയുടെ ഗുണമേന്‍മയും ഓരോ പ്രദേശവും അനുസരിച്ച് റീട്ടെയ്ല്‍ വിലയില്‍ മാറ്റമുണ്ട്.
മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇപ്പോള്‍ തക്കാളി ഉത്പാദനത്തില്‍ മുന്നിലുള്ളത്. ലോകത്ത് ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം തക്കാളി ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം രാജ്യത്ത് 7.89 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നിന്ന് 1.97 കോടി ടണ്‍ തക്കാളിയാണ് ഉത്പാദിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha