ഓഹരി സൂചികകളില്‍ റെക്കോഡ് കുതിപ്പ്.... സെന്‍സെക്സ് 433.40 പോയന്റ് നേട്ടത്തില്‍ 61,739 ലാണ് വ്യാപാരം
ഓഹരി സൂചികകളില്‍ റെക്കോഡ് കുതിപ്പ്. ആഗോള വിപണികളിലെ നേട്ടമാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്സ് 433.40 പോയന്റ് നേട്ടത്തില്‍ 61,739 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 132 പോയന്റ് ഉയര്‍ന്ന് 18,470 ലുമെത്തി.
വൈകാതെതന്നെ നിഫ്റ്റി 18,500 പിന്നിടുകയുംചെയ്തു.സെന്‍സെക്സ് ഓഹരികളില്‍ എച്ച്ഡിഎഫ്സി ബാങ്ക് രണ്ടുശതമാനത്തോളം കുതിച്ച് 1,720 രൂപ നിലവാരത്തിലെത്തി. മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതാണ് ഓഹരി നേട്ടമാക്കിയത്.
ഹിന്‍ഡാല്‍കോ (4.82%), ഒഎന്‍ജിസി (8%), ഐഒസി (2.46%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (3.48%), ടാറ്റ സ്റ്റീല്‍ (1.78%) തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്, ഡിവിസ് ലാബ്സ്, സിപ്ല, ഡോ.റെഡീസ് ലാബ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളെല്ലാം ലാഭത്തിലാണ്.
"
https://www.facebook.com/Malayalivartha