എളുപ്പത്തില്‍ എങ്ങനെ ക്രിപ്‌റ്റോ നിക്ഷേപം നടത്താം എന്ന് ആരാധകരോട് വിശദീകരിച്ച് താരങ്ങള്‍; ലക്ഷ്യം ക്രിപ്‌റ്റോ നിക്ഷേപം പ്രോത്സാഹിപ്പിക്കുക
ക്രിപ്‌റ്റോ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ബോളിവുഡ് താരങ്ങളെ രംഗത്തിറക്കുകയാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍. അടുത്തിടെ ബോളിവുഡ് താരം അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത് കോയിന്‍ ഡിസിഎക്‌സ് ആണ്. ഇപ്പോള്‍ രണവീര്‍ സിങിനെ പരസ്യങ്ങള്‍ക്കുപയോഗിക്കുകയാണ് കോയിന്‍സ്വിച്ച്. എളുപ്പത്തില്‍ എങ്ങനെ ക്രിപ്‌റ്റോ നിക്ഷേപം നടത്താം എന്ന് ആരാധകരോട് വിശദീകരിക്കുകയാണ് രണ്‍വീര്‍.
ദീപാവലിയോട് അനുബന്ധിച്ച് കൂടുതല്‍ ക്രിപ്‌റ്റോ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ദീപാവലിയോട് അനുബന്ധിച്ച ഉത്സവകാലത്തെ ശുഭ മുഹൂര്‍ത്തങ്ങളില്‍ സ്വര്‍ണത്തിലും റിയല്‍ എസ്റ്റേറ്റിലും മറ്റ് മൂല്യമേറിയ വസ്തുക്കളിലും ഒക്കെ നിക്ഷേപം നടത്തുന്നവരുണ്ട്. ഈ അവസരത്തില്‍ ക്രിപ്‌റ്റോനിക്ഷേപം കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളാണ് കോയിന്‍ ഡിസിഎക്‌സും കോയിന്‍ സ്വിച്ചും.
രാജ്യത്ത് ക്രിപ്‌റ്റോ ട്രേഡിങ് പൂര്‍ണമായി നിരോധിച്ചിട്ടില്ലാത്തിനാല്‍ കൂടുതല്‍ പേര്‍ ക്രിപ്‌റ്റോ നിക്ഷേപം നടത്തുന്നുണ്ട്. ക്രിപ്‌റ്റോകന്‍സി ട്രേഡിങും നിക്ഷേപവും സംബന്ധിച്ച സര്‍ക്കാരിന്റെ അന്തിമ തീരുമാനം വന്നിട്ടുമില്ല. ഈ സാഹചര്യത്തില്‍ രാജ്യമെമ്പാടും ആരാധകരുള്ള സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യങ്ങള്‍ അവതരിപ്പിക്കുന്നത്.
ക്രിപ്‌റ്റോ നിക്ഷേപത്തിന് ഗുണകരമായേക്കും എന്നാണ് എക്‌സ്‌ചേഞ്ചുകളുടെ വിലയിരുത്തല്‍. ആര്‍ബിഐ ക്യാംപെയ്‌നുകളിലും സര്‍ക്കാര്‍ പരസ്യ പ്രചാരണങ്ങളിലുമൊക്കെ സജീവ സാന്നിധ്യമായ അമിതാഭ് ബച്ചനെപ്പോലുള്ള ബ്രാന്‍ഡ് മൂല്യം ഉയര്‍ന്ന താരങ്ങള്‍ എത്തുമ്പോള്‍ പ്രത്യേകിച്ച്. യുവാക്കള്‍ക്കിടയില്‍ ഉള്‍പ്പെടെ രണ്‍വീര്‍ സിങിനും ആരാധകരുണ്ട്.
https://www.facebook.com/Malayalivartha