നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 298 പോയന്റ് ഉയര്‍ന്ന് 61,558ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 18,309ലുമാണ് വ്യാപാരം
നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 298 പോയന്റ് ഉയര്‍ന്ന് 61,558ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 18,309ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ രാജ്യത്തെ സൂചികകള്‍ ആകര്‍ഷകമല്ലെന്ന ആഗോള ബ്രോക്കിങ് സ്ഥാപനമായ യുബിഎസിന്റെ വിലയിരുത്തല്‍ വിപണിയെ ബാധിച്ചേക്കാം. വിദേശ നിക്ഷേപവരവിനെയാകും ഇത് സ്വാധീനിച്ചേക്കുക.
ഒഎന്‍ജിസി (2.81%), സണ്‍ഫാര്‍മ(1.63%), പവര്‍ഗ്രിഡ് (1.39%), എച്ച്ഡിഎഫ്സി(1.03%), കൊട്ടക് ബാങ്ക് (0.90%), ടാറ്റാസ്റ്റീല്‍ (0.80%), എല്‍ആന്‍ഡ്ടി (0.80%) തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ഏഷ്യന്‍ പെയിന്റ്, ടൈറ്റാന്‍, ബജാജ് ഓട്ടോ, ടിസിഎസ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha