ഇന്ധനവില കത്തുന്നു..... ഇന്നും വര്‍ദ്ധനവ്, ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോള്‍ വില 109 കടന്നു, ഡീസല്‍ വില 103ലേക്ക്
രാജ്യത്തെ ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ധനവില വര്‍ദ്ധനയുണ്ടായിരിക്കുകയാണ്.
ഒരുമാസത്തിനിടെ പെട്രോളിന് 5 രൂപയിലധികം കൂടിയപ്പോള്‍ ഡീസലിന് 7 രൂപയില്‍ കൂടുതലാണ് വര്‍ദ്ധിച്ചത്. ഡീസല്‍ 7 രൂപ 37 പൈസയും പെട്രോള്‍ 5 രൂപ 70 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് 109രൂപ 20 പൈസയാണ് വില. ഡീസലിന് 102.75 രൂപയും. കൊച്ചിയില്‍ പെട്രോള്‍ 107.20 രൂപയും ഡീസല്‍ 100.96 രൂപയുമാണ്.
കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന ഇന്ധനവില വര്‍ദ്ധന പ്രവണത ഇനിയും തുടരുമെന്നും ഇന്ധനകയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് വിലക്കുറവിന് ശ്രമം നടത്തുന്നുണ്ടെങ്കിലും രാജ്യത്ത് അത് ഉടനുണ്ടാകാന്‍ ഇടയില്ല.
അതേസമയം ദിനം പ്രതിയുള്ള ഇന്ധനവിലയുടെ വര്‍ദ്ധനവ് ഏറെ ബാധിക്കുന്നത് സാധാരണക്കാരെയാണ്. പേമാരിക്കിടയിലും കോവിഡിനിടയിലും പെട്ട് ജോലിയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്ന വേളയിലാണ് ഇങ്ങനെ ദിനം പ്രതി ഇന്ധനവില വര്‍ദ്ധിക്കുന്നത്.
https://www.facebook.com/Malayalivartha