നേട്ടത്തിനൊടുവില്‍ നഷ്ടം... സെന്‍സെക്സ് 207.75 പോയന്റ് ഉയര്‍ന്ന് 61,029.37 ലും നിഫ്റ്റി 32.20 പോയന്റ് നേട്ടത്തില്‍18,147.10 ലുമാണ് വ്യാപാരം
നേട്ടത്തിനൊടുവില്‍ നഷ്ടം... സെന്‍സെക്സ് 207.75 പോയന്റ് ഉയര്‍ന്ന് 61,029.37 ലും നിഫ്റ്റി 32.20 പോയന്റ് നേട്ടത്തില്‍18,147.10 ലുമാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടക്കത്തില്‍ ഒരുശതമാനത്തോളം ഉയര്‍ന്നെങ്കിലും നേട്ടംനിലനിര്‍ത്താനായില്ല. ഐസിഐസിഐ ബാങ്ക് ഓഹരിയാകട്ടെ എട്ടുശതമാനത്തിലേറെ ഉയരുകയും ചെയ്തു. ആക്സിസ്ബാങ്ക് (1.19%), ബജാജ് ഫിന്‍സര്‍വ് (0.72%), എല്‍ആന്‍ഡ്ടി (0.42%), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.37%), ബജാജ് ഫിനാന്‍സ് (0.30%), ഭാരതി എയര്‍ടെല്‍ (0.27%) തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
സണ്‍ഫാര്‍മ, എച്ച്ഡിഎഫ്സി, ടാറ്റാസ്റ്റീല്‍, ബജാജ് ഓട്ടോ, ടിസിഎസ്, പവര്‍ഗ്രിഡ്, മാരുതി, ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, എച്ച്സിഎല്‍ ടെക്, കൊട്ടക് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.
എഫ്എംസിജി, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ സമ്മര്‍ദത്തിലാണ്. പ്രതീക്ഷിച്ചതുപോലെ ബാങ്ക് സൂചികയില്‍ നേട്ടംതുടര്‍ന്നു.
"
https://www.facebook.com/Malayalivartha