ഡോളറിനെതിരായ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു
ഡോളറിനെതിരായ രൂപയുടെ മൂല്യം കുത്തനേ ഇടിയുന്നു. ഇന്നു വ്യാപാരം പുരോഗമിക്കുമ്പോള്‍ രൂപ 65.34ല്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മറ്റ് ഏഷ്യന്‍ കറന്‍സികളും ഇടിവിലാണ്.
രൂപയ്‌ക്കൊപ്പം മറ്റ് ഏഷ്യന്‍ കറന്‍സികളും ഇടിയുന്നതു കയറ്റുമതിക്കാര്‍ക്കു സഹായകമാകുന്നുണ്ട്. മറ്റ് ഏഷ്യന്‍ കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപ സുരക്ഷിതസ്ഥാനത്താണ്.
രൂപ 65.50ന്റെ നിലവാരത്തിലേക്ക് ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. രൂപയുടെ മൂല്യം താഴുന്നതിനു പിന്നാലെ ഗള്‍ഫ് മലയാളികള്‍ കൂടുതല്‍ പണം ഇവിടേയ്ക്ക് അയക്കാന്‍ തുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha