പ്രവാസി വ്യവസായ പ്രമുഖൻ എം.എ യൂസഫലിക്ക് ഇന്ന് 66ാം പിറന്നാള്‍
എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും, പ്രവാസി വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലിക്ക് ഇന്ന് 66ാം പിറന്നാള്‍. 1955 നവംബർ 15ന് തൃശൂര്‍ ജില്ലയിലെ നാട്ടികയിലാണ് അദ്ദേഹത്തിന്റെ ജനനം.26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേര്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി.
കൊച്ചി ലേക്ക് ഷോര്‍ ആശുപത്രി ചെയര്‍മാന്‍ കൂടിയായ അദ്ദേഹത്ത സാമൂഹ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008 ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു.
രാജ്യത്തെ ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ. യൂസഫലിക്ക് 37,500 കോടി രൂപയാണ് ആസ്തി. ഇന്ത്യയിൽ തന്നെ 38–ാം സ്ഥാനവും യൂസഫലിക്ക് ആണ്. 18744 കോടിയിൽ അധികം രൂപയാണ് പ്രമുഖ പ്രവാസി വ്യവസായിയായ രവി പിള്ളയുടെ ആസ്തി. ആസ്തികൾ കൂട്ടിയാൽ മുത്തൂറ്റ് കുടുംബമാണ് മലയാളികൾക്കിടയിലെ സമ്പന്ന കുടുംബം.
ഏകദേശം 48,000 കോടി രൂപയാണ് മൊത്തം ആസ്തി. ഫോബ്സ് തയ്യാറാക്കിയ പട്ടികയിൽ ആകെ ആറ് മലയാളികളാണ് ഇടം പിടിച്ചിട്ടുള്ളത്. ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥ്, ഭാര്യ ദിവ്യ, എസ് ഗോപാലകൃഷ്ണൻ, എസ്. ഡി ഷിബുലാൽ എന്നിവരാണ് മറ്റുള്ളവർ.
https://www.facebook.com/Malayalivartha