ഓഹരി സൂചികകളില്‍ നഷ്ടം... സെന്‍സെക്സ് 122 പോയന്റ് താഴ്ന്ന് 60,595ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തില്‍ 18,074ലിലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 122 പോയന്റ് താഴ്ന്ന് 60,595ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തില്‍ 18,074ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
ബജാജ് ഫിനാന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബാങ്ക്, മെറ്റല്‍ ഓഹരികളിലെ വില്പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്. എല്‍ആന്‍ഡ്ടി, മാരുതി സുസുകി, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, എച്ച്സിഎല്‍ ടെക്, നെസ് ലെ, എന്‍ടിപിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ ബാങ്ക്, മെറ്റല്‍ ഒഴികെയുള്ളവ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേരിയനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha