മൂന്നാം ദിവസവും ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... നിഫ്റ്റി 17,950ന് താഴെയെത്തി
മൂന്നാം ദിവസവും ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് താഴെയെത്തി. ആഗോള ഏജന്‍സിയായ ഫിച്ച് രാജ്യത്തെ റേറ്റിങ് താഴ്ത്തിയതാണ് സൂചികകളെ ബാധിച്ചത്.
ഐപിഒ വിപണിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിന്റെ ഭാഗമായി വ്യവസ്ഥകളില്‍ മാറ്റംവരുത്താനുള്ള സെബിയുടെ തീരുമാനവും വിപണിയെ ബാധിച്ചു.
ഏഷ്യന്‍ പെയിന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ ലൈഫ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. അതേസമയം, ഐടി സൂചിക നേട്ടത്തിലുമാണ്.
സെന്‍സെക്സ് 242 പോയന്റ് താഴ്ന്ന് 60,079ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തില്‍ 17,927ലുമാണ് വ്യാപാരം ആരംഭിച്ചത്. യുപിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
"
https://www.facebook.com/Malayalivartha