രാജ്യത്ത് 80 ശതമാനം ജീവനക്കാരുടെയും ശമ്പളം മാസാവസാനത്തിന് മുമ്പ് തീരുമെന്ന് സര്‍വെ
രാജ്യത്ത് ജീവിതച്ചെലവ് ദിനംപ്രതി വര്‍ധിച്ചുവരുന്നെന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ 80 ശതമാനം ജീവനക്കാരുടെയും ശമ്പളം മാസാവസാനത്തിന് മുമ്പ് തീരുമെന്ന് ഇ.വൈയുടെ റിഫൈന്‍ സര്‍വെ. 34 ശതമാനം പേരുടെയും ശമ്പളം മാസം പകുതിയാകുന്നതിന് മുമ്പ് ചെലവാകും. 13 ശതമാനം പേര്‍ക്ക് മാത്രമാണ് ശമ്പളത്തില്‍നിന്ന് ഒരു പങ്ക് മിച്ചം പിടിക്കാന്‍ സാധിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു.
'അനുദിനം വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, ലൈഫ്‌സ്‌റ്റൈല്‍ മെച്ചപ്പെടുത്തല്‍, മികച്ച സാമ്ബത്തിക ആസൂത്രണമില്ലായ്മ, കടം വര്‍ധിക്കുന്നത് തുടങ്ങിയവയെല്ലാം ശമ്ബളത്തില്‍നിന്ന് മിച്ചം പിടിക്കുന്നതില്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നു' എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളക്കാരായ 3010 ഇന്ത്യക്കാരുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയാണ് സര്‍വേ.
38 ശതമാനത്തിന് മാത്രമാണ് തങ്ങളുടെ സാമ്ബത്തിക ക്ഷേമത്തില്‍ നിയന്ത്രണങ്ങളുള്ളൂ. എന്നാല്‍, കുറഞ്ഞ വരുമാനമുള്ളവരില്‍ മാത്രമല്ല സാമ്ബത്തിക പിരിമുറുക്കം ഉള്ളതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനംപേര്‍ മാസത്തില്‍ ഒരുലക്ഷത്തിലധികം രൂപ ശമ്ബളം കൈപ്പറ്റുന്നവരാണ്. എന്നാല്‍ മാസാമാസമുള്ള ചിലവുകള്‍ക്കായി ഈ തുക തികയുന്നില്ലെന്നാണ് അവരുടെ അഭിപ്രായം.
പ്രതിമാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള ജീവനക്കാര്‍ ഉയര്‍ന്ന വരുമാനമുള്ള ജീവനക്കാരേക്കാള്‍ ആറിരട്ടി കടക്കെണിയില്‍ അകപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ശമ്പളം കൊണ്ട് ചിലവുകളെ നേരിടാന്‍ കഴിയുന്നില്ലെന്നാണ് 75ശതമാനം പേരുടെയും അഭിപ്രായം. ചിലവുകള്‍ നേരിടുന്നതിന് ജീവനക്കാന്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടുന്നുണ്ടെന്നും അടിയന്തര സാഹചര്യങ്ങളില്‍ കടക്കാരായി മാറുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha