നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധന വില കുറയ്ക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധന വില കുറയ്ക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍.പഞ്ചാബ്, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇന്ധനവിലയില്‍ കുറവു വരുത്താനുള്ള നീക്കം. കരുതല്‍ ശേഖരത്തില്‍നിന്ന് ക്രൂഡോയില്‍ പൊതുവിപണിയിലെത്തിച്ച് വിലകുറയ്ക്കാനാണ് ശ്രമം.
ഇതിന്റെ ഭാഗമായി 50 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് വിപണിയിലെത്തിക്കുക. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥരും എണ്ണ കമ്പനികളുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം നേരത്തെ എക്‌സൈസ് തീരുവ കുറച്ചിരുന്നു. ഇന്ത്യയുടെ കരുതല്‍ ശേഖരത്തില്‍ ഏകദേശം 26.5 ദശലക്ഷം ബാരല്‍ എണ്ണയുണ്ട്.യുഎസ്, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി കൂടിയാലോചിച്ചാണ് പെട്രോളിയം കരുതല്‍ ശേഖരം ഇന്ത്യ പുറത്തിറക്കുന്നത്.
ഒപക് രാജ്യങ്ങള്‍ ഉത്പാദനം കൂട്ടാന്‍ തയാറാകാത്ത സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ കരുതല്‍ ശേഖരം പുറത്തിറക്കണമെന്ന് അമേരിക്ക ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്റെ ജനസമ്മതിയില്‍ ഇടിവുണ്ടാകുന്നത് മനസിലാക്കി ഇന്ധന വില കുറയ്ക്കാനുള്ള നീക്കത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും.
ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ യുപി, പഞ്ചാബ് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുക എന്നതാണ് മോദിയുടെ മുന്നിലെ വെല്ലുവിളി.
ഇതു കൂടി ലക്ഷ്യംവച്ചാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബിജെപി തയ്യാറായത്. ഇന്ധനവിലയും കുറയ്ക്കാനായാല്‍ വലിയ വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
"
https://www.facebook.com/Malayalivartha