വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 63 പോയന്റ് ഉയര്‍ന്ന് 58,727ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 17,534ലിലുമാണ് വ്യാപാരം
വിപണിയില്‍ നേട്ടത്തോടെ തുടക്കം. ആഗോള വിപണികള്‍ സ്ഥിരതയാര്‍ജിച്ചതും ഭാരതി എയര്‍ടെല്‍, എസ്ബിഐ, ആക്സിസ് ബാങ്ക്, ടിസിഎസ് എന്നീ ഓഹരികളിലെ മുന്നേറ്റവുമാണ് സൂചികകളില്‍ പ്രതിഫലിച്ചത്.
സെന്‍സെക്സ് 63 പോയന്റ് ഉയര്‍ന്ന് 58,727ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 17,534ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ്, ടിസിഎസ്, എസ്ബിഐ, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, ടൈറ്റാന്‍, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍ ഒഴികെയുള്ളവ നേട്ടത്തിലാണ്. പൊതുമേഖല സൂചിക ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, നെസ് ലെ, റിലയന്‍സ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha