രാജ്യത്ത് തുടര്‍ച്ചയായ 23ാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍ -ഡീസല്‍ വില
രാജ്യത്ത് തുടര്‍ച്ചയായ 23ാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍ -ഡീസല്‍ വില. നവംബര്‍ നാലിനാണ് രാജ്യത്ത് അവസാനമായി പെട്രോള്‍ -ഡീസല്‍ വില പുതുക്കിയത്.
നവംബര്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് തീരുവ കുറച്ചിരുന്നു. ഇതിനുപിന്നാലെ മിക്ക സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും മൂല്യവര്‍ധിത നികുതി (വാറ്റ്) കുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.97 രൂപയാണ് വില. ഡീസലിന് 86.67 രൂപയുമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഓയിലിന് 80 ഡോളറാണ് വില. എന്നാല്‍, അന്തരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍ വില കുറഞ്ഞിട്ടില്ല.
അതേസമയം, അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാലാണ് പെട്രോള്‍ -ഡീസല്‍ വിലയില്‍ മാറ്റമില്ലാത്തതെന്ന വിമര്‍ശനങ്ങളും ഉയരുന്നു.
ഈ വര്‍ഷം ആദ്യം കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
"
https://www.facebook.com/Malayalivartha