സൂചികകളില്‍ മികച്ചനേട്ടത്തോടെ തുടക്കം...സെന്‍സെക്സ് 662 പോയന്റ് നേട്ടത്തില്‍ 57,727ലും നിഫ്റ്റി 210 പോയന്റ് ഉയര്‍ന്ന് 17,193ലുമാണ് വ്യാപാരം
സൂചികകളില്‍ മികച്ചനേട്ടത്തോടെ തുടക്കം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി)8.4ശതമാനം രേഖപ്പെടുത്തിയാണ് വിപണിയില്‍ ഉണര്‍വുണ്ടാക്കിയത്. അതിവേഗ വളര്‍ച്ചയുള്ള രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍തന്നെയാണെന്നതിന് ജിഡിപി കണക്കുകള്‍ തെളിവായി.
ഏഷ്യന്‍ വിപണികളിലെ നേട്ടവും സൂചികകളില്‍ പ്രതിഫലിച്ചു. സെന്‍സെക്സ് 662 പോയന്റ് നേട്ടത്തില്‍ 57,727ലും നിഫ്റ്റി 210 പോയന്റ് ഉയര്‍ന്ന് 17,193ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.9ശതമാനവും 0.8ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഐടി, ബാങ്ക്, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കാവാറും സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha