വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. സെന്‍സെക്സ് 206 പോയന്റ് നേട്ടത്തില്‍ 58,667ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 17,461ലുമാണ് വ്യാപാരം
വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. സെന്‍സെക്സ് 206 പോയന്റ് നേട്ടത്തില്‍ 58,667ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 17,461ലുമാണ് വ്യാപാരം ആരംഭിച്ചത്.
രാജ്യത്തെ ജിഡിപി നിരക്കുകളിലെ മുന്നേറ്റവും ജിഎസ്ടി വരുമാനത്തിലെ വര്‍ധനവും സമ്പദ്ഘടന മുന്നേറ്റത്തിന്റെ പാതയിലാണെന്നതിന് തെളിവായത് നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തി. എല്‍ആന്‍ഡ്ടി, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
നെസ് ലെ, ഹിന്‍ഡാല്‍കോ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.34ശതമാനവും 0.5ശതമാനവും നേട്ടത്തിലാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി എഫ്എംസിജി, ഫാര്‍മ എന്നിവ സമ്മര്‍ദത്തിലാണ്. ക്യാപിറ്റല്‍ ഗുഡ്സ്, പവര്‍ സൂചികകള്‍ ഒരുശതമാനം ഉയര്‍ന്നു.
https://www.facebook.com/Malayalivartha