ക്രിപ്റ്റോ ടോക്കണുകളെ പ്രത്യേക അസറ്റ് ക്ലാസ്സുകളായി കണക്കാക്കണമെന്ന് സിഐഐ
ക്രിപ്റ്റോ ടോക്കണുകളെ പ്രത്യേക അസറ്റ് ക്ലാസ്സുകളായി കണക്കാക്കണമെന്ന് സിഐഐ. ഇക്കഴിഞ്ഞ ദിവസമാണ് ക്രിപ്‌റ്റോകളെ പ്രത്യേക ക്ലാസ് ആയി കൊണ്ടുവരേണ്ട കാര്യം ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി അഭിപ്രായപ്പെട്ടത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍, 2021 അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങവെയാണ് വ്യവസായ സംഘടനയുടെ ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുന്നത്.
ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളും നിരോധിക്കാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും പദ്ധതി ഇട്ടിരിക്കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്ക് പ്രത്യേക ചട്ടക്കൂട് സൃഷ്ടിക്കാനുമായിരിക്കും പുതിയ ബില്‍ ശ്രമിക്കുക. എന്നാല്‍ ക്രിപ്‌റ്റോകള്‍ക്ക് പ്രത്യേക സംവിധാനം വരണം, എന്നാല്‍ അസറ്റ് ക്ലാസ് ആക്കുന്നതിന് രാജ്യത്തെ സംവിധാനങ്ങളും ഉണ്ടായിരിക്കണമെന്നാണ് സിഐഐ പറയുന്നത്.
പുതിയ അസറ്റ് ക്ലാസുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് ഉപദേശിക്കാന്‍ കഴിയുന്ന റെഗുലേറ്റര്‍മാര്‍, പോളിസി മേക്കര്‍മാര്‍, മറ്റ് പങ്കാളികള്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സ്റ്റാന്‍ഡിംഗ് അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും സിഐഐ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha