ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു.... സെന്‍സെക്സ് 382 പോയന്റ് താഴ്ന്ന് 57,900ലും നിഫ്റ്റി 109 പോയന്റ് നഷ്ടത്തില്‍ 17,258ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 382 പോയന്റ് താഴ്ന്ന് 57,900ലും നിഫ്റ്റി 109 പോയന്റ് നഷ്ടത്തില്‍ 17,258ലുമാണ് വ്യാപാരം തുടങ്ങിയത്.
ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചതും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്(എഡിബി) വളര്‍ച്ചാ അനുമാനം കുറച്ചതുമാണ് വിപണിയെ ബാധിച്ചത്.
പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റാന്‍ മുതലായ ഓഹരികള്‍ നേട്ടത്തിലുമാണ്. നെസ് ലെ, അള്‍ട്രടെക് സിമെന്റ്സ്, ഏഷ്യന്‍ പെയിന്റ്സ്, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
കൂടാതെ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും 0.5ശതമാനം നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha